News International

ബൈഡന്‍ അറിയാതെ കനേഡിയന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത അമേരിക്കന്‍ സന്ദര്‍ശനം: കൂടിക്കാഴ്ച നടത്തിയത് നിയുക്ത പ്രസിഡന്റ് ട്രംപുമായി; ചര്‍ച്ച ചെയ്തത് എന്തെന്നറിയാന്‍ കാതോര്‍ത്ത് ലോക രാഷ്ട്രങ്ങള്‍

Axenews | ബൈഡന്‍ അറിയാതെ കനേഡിയന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത അമേരിക്കന്‍ സന്ദര്‍ശനം: കൂടിക്കാഴ്ച നടത്തിയത് നിയുക്ത പ്രസിഡന്റ് ട്രംപുമായി; ചര്‍ച്ച ചെയ്തത് എന്തെന്നറിയാന്‍ കാതോര്‍ത്ത് ലോക രാഷ്ട്രങ്ങള്‍

by webdesk1 on | 30-11-2024 07:41:13 Last Updated by webdesk1

Share: Share on WhatsApp Visits: 23


ബൈഡന്‍ അറിയാതെ കനേഡിയന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത അമേരിക്കന്‍ സന്ദര്‍ശനം: കൂടിക്കാഴ്ച നടത്തിയത് നിയുക്ത പ്രസിഡന്റ് ട്രംപുമായി; ചര്‍ച്ച ചെയ്തത് എന്തെന്നറിയാന്‍ കാതോര്‍ത്ത് ലോക രാഷ്ട്രങ്ങള്‍



വാഷിങ്ടന്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അധികാരം ലഭിക്കാതെ നിയുക്ത പ്രസിഡന്റായി തുടരുന്ന ഡോണള്‍ഡ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൂടിക്കാഴ്ച നടത്തിയതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. അയല്‍വക്കക്കാരായ രണ്ട് രാഷ്ട്ര തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് ഇത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ കൂടിക്കാഴ്ച നടത്തിയ രീതിയാണ് അതിനെ അസാധാര സംഭവമാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവില്‍ രാജ്യത്തിന്റെ ഭരണത്തലവനായുള്ള ജോ ബൈഡനാണ്. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി അമേരിക്കയില്‍ എത്തിയത് ബൈഡന്‍ അറിഞ്ഞതേയില്ല. എന്തിനേറെ അപ്രഖ്യാപിത യാത്രയെ കുറിച്ച് ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫിസ് പോലും സ്ഥിരീകരിക്കുന്നില്ല. ഇത്തരത്തില്‍ രണ്ട് ഭരണ സ്ഥാപനങ്ങളുടെ അറിവില്ലാതെ നടത്തിയ ഒരു കൂടിക്കാഴ്ച്ചയില്‍ എന്താകാം ചര്‍ച്ച ആയിട്ടുള്ളതെന്നാണ് ലോകം ആകാംശയോടെ കാതോര്‍ത്തിരിക്കുന്നത്.

വെള്ളിയാഴ്ച ഫ്‌ളോറിഡയിലെ ഡോണള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ ആഡംബര എസ്റ്റേറ്റില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് ഇറങ്ങിയതായും കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയില്‍ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയന്‍ മാധ്യമമായ സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

കാനഡയില്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച. അയല്‍ക്കാരായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരാളിയായ ചൈനയ്ക്കുമെതിരെ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചതു വഴി ട്രംപ് കാനഡയെ ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ കനേഡിയന്‍ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും യുഎസിലേക്ക് ആയിരുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയന്‍ തൊഴിലുകള്‍ അമേരിക്കയെ ആശ്രയിച്ചാണ് വ്യാപാരം നടത്തുന്നത്.


Share:

Search

Recent News
Popular News
Top Trending

Leave a Comment