by webdesk1 on | 11-12-2024 09:05:43
ചെന്നൈ: സിനിമ നടന്മാരായാലും രാഷ്ട്രീയ നേതാക്കളായാലും പുകഴ്ത്തി പറച്ചിലുകളിലും വാഴ്ത്തിപ്പാട്ടുകളിലും മതിമറക്കാത്തവരായുണ്ടോ. ഇല്ലെന്നാണ് പോതുവേയുള്ള അഭിപ്രായമെങ്കിലും ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ തലയെന്ന് ആരാധകര്‍ ഇഷ്ടത്തോടെ വിളിക്കുന്ന അജിത്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തല മാറി കടവുളേ ആയതോടെയാണ് ഇടപെടല്‍.
തന്നെ ഇനി കടവുളെ...അജിത്തേ ഉള്‍പ്പടെയുള്ള പേരുകള്‍ വിളിക്കരുതെന്നാണ് ആരാധകരോടുള്ള അജിത്തിന്റെ അപേക്ഷ. കെ.അജിത്ത് എന്ന് മാത്രം വിളിച്ചാല്‍ മതി. മറ്റ് പേരുകള്‍ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും എക്‌സ് പോസ്റ്റിലൂടെ താരം വ്യക്തമാക്കി. ഈ അടുത്ത് ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു
വിട മുയാര്‍ച്ചി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന നടന്‍ അജിത് കുമാര്‍ പൊതുപരിപാടികളിലും ഒത്തുചേരലുകളിലും കടവുളെ...അജിത്തേ വിളികള്‍ക്കെതിരെയാണ് ശക്തമായി രംഗത്തെത്തിയത്. അത് അസ്വസ്ഥജനകവും അസുഖകരവുമാണെന്ന് താരം പറയുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരധകരോട് താരം ആവശ്യപ്പെട്ടു.
കടവുളെ... അജിത്തേ എന്ന വിളി ആരംഭിച്ചത് ഒരു യുട്യൂബ് ചാനലിന് ഒരാള്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നാണ്. അത് വൈറലായി. മുദ്രാവാക്യം വിളി തമിഴ്നാട്ടിലെ നിരവധി ആളുകള്‍ ഏറ്റെടുത്തു. അവര്‍ പൊതു ഇടങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. കടവുളെ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാണെന്നും താരം പറയുന്നു.