News Kerala

സര്‍ക്കാര്‍ പരാജയമെന്ന് സ്വന്തം അണികള്‍ വരെ പറഞ്ഞു തുടങ്ങി: എന്നിട്ടും മുഖ്യമന്ത്രിയുടെ തള്ളലിനും പൊങ്ങച്ചത്തിനും ഒരു കുറവുമില്ല; ഗോവിന്ദനും കിട്ടി കണക്കിന് വിമര്‍ശനം

Axenews | സര്‍ക്കാര്‍ പരാജയമെന്ന് സ്വന്തം അണികള്‍ വരെ പറഞ്ഞു തുടങ്ങി: എന്നിട്ടും മുഖ്യമന്ത്രിയുടെ തള്ളലിനും പൊങ്ങച്ചത്തിനും ഒരു കുറവുമില്ല; ഗോവിന്ദനും കിട്ടി കണക്കിന് വിമര്‍ശനം

by webdesk1 on | 11-12-2024 09:37:02 Last Updated by webdesk1

Share: Share on WhatsApp Visits: 22


സര്‍ക്കാര്‍ പരാജയമെന്ന് സ്വന്തം അണികള്‍ വരെ പറഞ്ഞു തുടങ്ങി: എന്നിട്ടും മുഖ്യമന്ത്രിയുടെ തള്ളലിനും പൊങ്ങച്ചത്തിനും ഒരു കുറവുമില്ല; ഗോവിന്ദനും കിട്ടി കണക്കിന് വിമര്‍ശനം


കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്റര്‍മാരോട് തട്ടിക്കയറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അണികള്‍. സംസ്ഥാന സെക്രട്ടറി നടത്തിയ ജാഥയ്ക്കിടെയുണ്ടായ സംഭവത്തിലാണ് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിച്ചു അണികളുടെ അഭിപ്രായമുണ്ടായത്. അതേസമയം ഒന്നിലേറെ തവണ മൈക്ക് ഓപ്പറേറ്റര്‍മാരോട് മോശമായി പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തോട് ഇവര്‍ നിശബ്ദത പാലിക്കുകയും ചെയ്തു.

എന്നാല്‍ മറ്റ് കാരണങ്ങളാല്‍ പിണറായി വിജയനും കിട്ടി അണികളുടെ വക രൂക്ഷ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് മാത്രമല്ല പറഞ്ഞ വാഗ്ദാനങ്ങള്‍ പോലും പാലിക്കാന്‍ കഴിയാത്ത ദുര്‍ബല സര്‍ക്കാരായി മാറിയെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ ലൈഫ് പദ്ധതി പോലും പാളി. കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ലെന്ന പല്ലവി ആവര്‍ത്തിക്കുന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നുവരെ പ്രതിപക്ഷം പോലും പറയാത്ത വിധം മുഖ്യമന്ത്രിയെ സ്വന്തം പ്രവര്‍ത്തകര്‍ കടന്നാക്രമിച്ചു.

തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുണ്ടായത് തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് പറഞ്ഞായിരുന്നു ഗോവിന്ദനെ വിമര്‍ശിച്ചത്. എ.കെ. ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ജില്ലാ സമ്മേളനത്തിലെ എം.എ. ബേബിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുണ്ടായി. സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും എം.മുകേഷ് എംഎല്‍എക്കെതിരെയും വിമര്‍ശനമുണ്ടായി.

പദവികള്‍ നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ രണ്ട് നീതിയെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. എം.എല്‍.എമാരായ എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയും വി.ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ എന്ന വേര്‍തിരിവ് അണിക്കള്‍ക്കിടയില്‍ അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ പകരം ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ കഴിയാത്തതിലും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇ.പിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. എം.മുകേഷിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെ പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അണികള്‍ ചോദിച്ചു.


Share:

Search

Recent News
Popular News
Top Trending

Leave a Comment