News Kerala

അപൂര്‍വങ്ങളില്‍ അപൂര്‍വം, പുരുഷപക്ഷ വിധിന്യയങ്ങള്‍ക്ക് വേദിയായി കോടതികള്‍: പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ്

Axenews | അപൂര്‍വങ്ങളില്‍ അപൂര്‍വം, പുരുഷപക്ഷ വിധിന്യയങ്ങള്‍ക്ക് വേദിയായി കോടതികള്‍: പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ്

by webdesk1 on | 11-12-2024 08:37:51

Share: Share on WhatsApp Visits: 15


അപൂര്‍വങ്ങളില്‍ അപൂര്‍വം, പുരുഷപക്ഷ വിധിന്യയങ്ങള്‍ക്ക് വേദിയായി കോടതികള്‍: പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ്



കൊച്ചി: അസാധാരണങ്ങളില്‍ അസാധാരണമായ രണ്ട് വിധിന്യായങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കുമാണ് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയും സംസ്ഥാനത്തെ ഉയര്‍ന്ന കോടതിയായ കേരള ഹൈക്കോടതിയും ബുധനാഴ്ച വേദിയായത്. സ്ത്രീധന പീഡനങ്ങളുടെ പേരിലും ലൈംഗീകാരോപണങ്ങളെ തുടര്‍ന്നും സ്ത്രീപക്ഷ വിധിന്യായങ്ങള്‍ ഏറെ കേട്ടിട്ടുള്ള കോടതി മുറികളില്‍ ഇന്നലെ പക്ഷെ കേട്ടത് പുരുഷപക്ഷ വിധിന്യായങ്ങളും പരാമര്‍ശങ്ങളുമായിരുന്നു.   


സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചതെങ്കില്‍, അനാവശ്യ പീഡന പരാതികള്‍ നല്‍കുന്നതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. രാജ്യത്തെ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അന്തസോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ളതാണെന്നും അത് പകപോക്കലിനുള്ളതല്ലെന്നും കോടതികള്‍ അഭിപ്രായപ്പെട്ടു. 


വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികെയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ യുവതി നല്‍കിയ സ്ത്രീധന പീഡന കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതി നിയമ ദുരൂപയോഗത്തിനെതിരെ ആഞ്ഞടിച്ചത്. 


സ്ത്രീധനപീഡന കേസുകളില്‍ കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കില്‍ പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ, ആരോപണങ്ങളുടെ പേരില്‍ മാത്രം കേസ് എടുക്കരുത്. 


നിഷ്‌കളങ്കരായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണം. സ്ത്രീധന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ക്രൂരതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ നിശബ്ദരായി ഇരിക്കണമെന്നോ, പരാതി നല്‍കരുതെന്നോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെയും എന്‍.കോടീശ്വര്‍ സിങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.


സ്ത്രീയ്ക്കു മാത്രമല്ല പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന ശ്രദ്ധേയമായ പരാമര്‍ശത്തോടെയാണ് കേരള ഹൈക്കോടതിയും ഈ വിഷയത്തില്‍ പരാമര്‍ശം നടത്തിയത്. ആലുവ സ്വദേശിയായ നടി നല്‍കിയ പീഡനപരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം. 


പരാതി നല്‍കാന്‍ 17 വര്‍ഷം വൈകിയതിന്റെ കാരണം ഹൈക്കോടതി ആരാഞ്ഞു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ് ഹര്‍ജിക്കാരന്‍. രണ്ട് ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. അന്തസും അഭിമാനവും സ്ത്രീയ്ക്കുള്ളതുപോലെ പുരുഷനുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. 


ദേ ഇങ്ങോട്ടുനോക്ക്യേ എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയപ്പോള്‍ കടന്നുപിടിച്ചെന്നും മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് വകുപ്പുകള്‍ പ്രകാരമാണ് ബാലചന്ദ്രമേനോനെതിരേ കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.


Share:

Search

Recent News
Popular News
Top Trending

Leave a Comment