by webdesk1 on | 04-09-2024 08:33:52
കണ്ണൂര്: ലൈംഗീകാരോപണം ഉള്പ്പടെ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്. തെറ്റു തിരുത്തിയും ശാസന ഏറ്റുവാങ്ങിയും പാര്ട്ടിയില് നിശബ്ദ സാന്നിധ്യം. ഒടുവില് സര്ക്കാരില് സാക്ഷാല് പിണറായി വിജയനെപ്പോലും നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പിനെ ഉള്ളം കയ്യില് അമ്മാനമാടുന്ന പി.ശശി എന്ന `സൂപ്പര് പോലീസ് മന്ത്രി`യുടെ പടിയിറക്കത്തിന്റെ സൂചനയായി ഇപ്പോള് ഭരണകക്ഷി എം.എല്.എ പി.വി. അന്വറിന്റെ സര്ക്കാരിനേയും പാര്ട്ടിയേയും നിലതെറ്റിക്കുന്ന ആരോപണം. അറിയാം പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ വിവാദങ്ങള് നിറഞ്ഞ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച്.
ലൈംഗികാരോപണത്തിന്റെ പേരില് 2011 ല് പാര്ട്ടിയില്നിന്നു പുറത്താക്കപ്പെട്ട സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ശശി രണ്ടാം പിണറായി സര്ക്കാരിലാണ് പൊളിറ്റിക്കല് സെക്രട്ടറിയായി എത്തിയത്. എല്.ഡി.എഫ് കണ്വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്ത അന്നുതന്നെയാണ് പൊളിറ്റിക്കല് സെക്രട്ടറിയായി പി.ശശിയെ നിയോഗിച്ചത്.
1996 നും 2001 നും ഇടയില് മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല് സെക്രട്ടറിയായിരുന്ന പി.ശശി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം ഔദ്യോഗിക ഘടകവുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നു. അന്നും സര്ക്കാരിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് പി.ശശിയുടെ നേതൃത്വത്തിലായിരുന്നു. പൊളിറ്റിക്കല് സെക്രട്ടറിയായി പി.ശശി രണ്ടാം പിണറായി സര്ക്കാരില് തിരികെയെത്തിയപ്പോള് ഭരണം നിയന്ത്രിക്കുന്നത് പി.ശശിയാണെന്ന ആരോപണവും ഇപ്പോള് ഉയര്ന്നിരിക്കുകയാണ്.
ഇതിനിടെയാണ് സിപിഎം എം.എല്.എ പി.വി. അന്വറും ഇടതുസഹയാത്രികനും മുന് എംഎല്എയുമായ കാരാട്ട് റസാക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് പി. ശശിയാണെന്ന ആരോപണവുമായി രംഗത്തു വന്നത്.
സിപിഎമ്മിനുള്ളില്നിന്നു നിരവധി പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് മുന്പ് പി.ശശിയെ പുറത്താക്കിയത്. എന്നാല് പുറത്താക്കപ്പെട്ട ശേഷവും സിപിഎമ്മില് ശശിയുടെ വലിയ സ്വാധീനം ഉണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന്, കതിരൂര് മനോജ് വധക്കേസുകളില് പ്രതികളായ സി.പി.എം പ്രവര്ത്തകരുടെ അഭിഭാഷകനായി പ്രവര്ത്തിച്ചു.
2018 ല് ഒന്നാം പിണറായി സര്ക്കാര് അധികാരത്തില് വന്ന് രണ്ടു വര്ഷത്തിനുശേഷം ശശിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നു കാണിച്ച് ഹൊസ്ദുര്ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷല് മജിസ്ട്രേറ്റ് കോടതിയില് പോലീസ് റിപ്പോര്ട്ട് സമര്പ്പിച്ചതോടെ കോടതി വിചാരണ കൂടാതെ കേസ് തള്ളുകയായിരുന്നു.
2010 ല് ഒരു വനിതാ ഡിവൈഎഫ്ഐ നേതാവാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില് 2010 ഡിസംബര് 13ന് പാര്ട്ടി കണ്ണൂര് ജില്ലാ സെക്രട്ടറിയില്നിന്ന് പെരളശേരി കീഴറ ബ്രാഞ്ച് കമ്മിറ്റിയിലേക്കു ശശിയെ തരംതാഴ്ത്തിയിരുന്നു. എന്നാല്, വിട്ടുവീഴ്ചയില്ലാത്ത നിലപാട് വി.എസ്. അച്യുതാനന്ദന് സ്വീകരിച്ചതോടെ 2011ല് സംസ്ഥാന കമ്മിറ്റി ശശിയെ പാര്ട്ടിയില്നിന്നു പുറത്താക്കി.
നേരത്തെ അച്യുതാനന്ദനുമായി അടുത്തിടപഴകിയ ഒരു മുതിര്ന്ന സിപിഎം നേതാവും ശശിയുടെ കൊള്ളരുതായ്മയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. നേതാവിന്റെ അടുത്ത ബന്ധുവിനെയാണു ശശി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്ന്നത്.
2018ല് വനിതാ നേതാവ് ഉന്നയിച്ച കുറ്റങ്ങള് ഹൊസ്ദുര്ഗ് കോടതി തള്ളിയതിനു തൊട്ടുപിന്നാലെ പിണറായിയുടെ നേതൃത്വത്തില് പി. ശശിയെ പാര്ട്ടിയിലേക്കു സ്വാഗതം ചെയ്തു. പിന്നീട് ശശി അതിവേഗം അധികാരസ്ഥാനങ്ങളില് തിരിച്ചെത്തുന്നതാണു കണ്ടത്.
2019ല് അദ്ദേഹത്തെ വീണ്ടും കണ്ണൂര് ജില്ലാ കമ്മിറ്റിയില് ഉള്പ്പെടുത്തി. തുടര്ന്ന് സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്പ്പെടുത്തിയ ശശിയെ ഒടുവില് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇതിനിടെയാണു ശശിക്കെതിരേ കടുത്ത ആരോപണങ്ങള് ഉയര്ന്നിരിക്കുന്നത്.
പോറ്റിയെ കേറ്റിയേ... പാരഡി പാട്ടില് പൊലീസ് കേസെടുത്തു
പാലിയേക്കര ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടം; ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു
ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ
അയ്യപ്പ ഭക്തിഗാനം പാരഡിയാക്കി സിപിഐഎമ്മും; മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് പാട്ട് ഇറക്കി
കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ
സാങ്കേതിക സര്വകലാശാല വൈസ് ചാന്സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു
കൊച്ചി മേയര് സ്ഥാനത്ത് കോണ്ഗ്രസില് ആഭ്യന്തര തര്ക്കം
കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: സിപിഒ നവാസിന് സസ്പെന്ഷന്
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: രണ്ടാം പ്രതി മാര്ട്ടിന് എതിരെ കേസ്
പാട്ടിനെതിരെ കേസ് എടുത്താല് തോല്വിയുടെ കാരണം മറയ്ക്കാനാകില്ല: കെ.സി. വേണുഗോപാല്
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്