by webdesk3 on | 18-02-2025 01:59:36 Last Updated by webdesk3
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമായ റാഗിങ്ങിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനും കഴക്കൂട്ടം പോലീസിനും നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ആന്റി റാഗിങ്ങ് കമ്മിറ്റി അന്വേഷണം നടത്തുകയും ഇവര്‍ റാഗിങ്ങ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂന്നാവര്‍ഷക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടിയായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തുപ്പിയ വെള്ളം തനിക്ക് കുടിക്കാന്‍ തന്നു. കാല്‍മുട്ടില്‍ നിലത്തു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അലന്‍, വേലു, സല്‍മാന്‍, അനന്തന്‍ പ്രാര്‍ത്ഥന്‍, പ്രിന്‍സ് അടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്. പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് പ്രതികള്‍ പറഞ്ഞതായും വിദ്യാര്‍ത്ഥി പറയുന്നു.