by webdesk3 on | 23-04-2025 04:51:42 Last Updated by webdesk2
പാക്കിസ്ഥാനെതിരെ രൂക്ഷ നടിപടികള്‍ സ്വീകരിക്കാനുള്ള നടപടികളുമായി ഇന്ത്യ. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കേന്ദ്രം വിച്ഛേദിക്കാനാണ് സാധ്യത.
സിന്ധു നദി ജല കരാറും ഇസ്ലാമബാദിലെ ഹൈ കമ്മീഷന്റെ പ്രവര്‍ത്തനവും ഇന്ത്യ നിര്‍ത്തിയേക്കും. ഇതിനുപുറമേ കര്‍ത്താപൂര്‍ ഇടനാഴി അടക്കാനും, ഡല്‍ഹിയിലെ പാക്ക് ഹൈ കമ്മീഷനെ ഉദ്യോഗസ്ഥരെ പുറത്താക്കാനും തീരുമാനമെടുത്തേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള നടപടി ഇന്ത്യ സ്വീകരിച്ചേക്കും എന്നാണ് പുറത്തുവരുന്ന വിവരം. വ്യാപാരരംഗത്തും പാകിസ്ഥാന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഭീകരാക്രമണം നടത്തിയത്. ഭീകരാക്രമം നടത്തിയ നാലുപേരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് സന്ദര്‍ശിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ മുമ്പില്‍ അദ്ദേഹം ആദരം അര്‍പ്പിക്കുകയും ചെയ്തു