News Kerala

മാസപ്പടി കേസ്: വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്

Axenews | മാസപ്പടി കേസ്: വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്

by webdesk2 on | 24-04-2025 11:25:01 Last Updated by webdesk3

Share: Share on WhatsApp Visits: 8


മാസപ്പടി കേസ്: വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്. എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് ഒരു തെളിവുമില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപവീതമാണ് സിഎംആര്‍എല്‍ നല്‍കിയത്. എക്‌സാലോജികിന് മൂന്നുലക്ഷം രൂപവീതവും നല്‍കിയെന്നും വെളിപ്പെടുത്തല്‍. സേവന - വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കര്‍ത്തയും തമ്മിലുള്ള ഇമെയിലുകള്‍ തട്ടിപ്പിനുള്ള മറ മാത്രമെന്നും പറയുന്നുണ്ട്.

എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എക്സലോജിക്കിന്റെ കടങ്ങള്‍ തീര്‍ക്കുന്നതിനായി സിഎംആര്‍എല്‍ എക്സലോജിക്കിന് നല്‍കിയ ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടു. EICPL-ല്‍ നിന്ന് 50 ലക്ഷം ബാധ്യത സിഎംആര്‍എല്ലിലേക്ക് മാറ്റിയത് പൊതുസ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി. വീണയോ എക്സലോജിക്കോ CMRL-ന് നിയമാനുസൃതമായ സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു

ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ വീണാ വിജയന്‍ പതിനൊന്നാം പ്രതിയാണ്. 






Share:

Search

Recent News
Popular News
Top Trending


Leave a Comment