by webdesk3 on | 24-04-2025 01:23:56 Last Updated by webdesk3
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധുനദി ജല കരാര്‍ നിര്‍ത്തലാക്കിയ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍. ഇന്ത്യയുടെ ഈ നടപടി അപക്വമാണ് എന്നാണ് പാകിസ്ഥാന്‍ ഊര്‍ജ്ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞത്. സിന്ധു നദിയിലെ ഓരോ തുള്ളി വെള്ളത്തിന്റെയും അവകാശി പാക്കിസ്ഥാനാണെന്നും ലെഗാരി വ്യക്തമാക്കി. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ലഗാരി വിമര്‍ശനമുന്നയിച്ചുകൊണ്ട് സംസാരിച്ചു.
ഇന്ത്യയുടെ ഈ നടപടിയെ എന്ത് വില കൊടുത്തും പ്രതിരോധിക്കും എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഇന്ത്യയുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും ആഗോളപരമായും നേരിടുമെന്നും ഊര്‍ജമന്ത്രി പറഞ്ഞു.
ഊര്‍ജമന്ത്രിക്ക് പുറമെ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറുെ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച.ു ഭീകരാക്രമണത്തില്‍ പാക്സ്ഥാന് പങ്കുണ്ടെന്നതില്‍ ഇന്ത്യയ്ക്ക് തെളിവുണ്ടെന്ന് വെറുതെ പറയുന്നതാണെന്നും ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ തെളിവുണ്ടെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാക്കണമെന്നുമാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്.
പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നതെങ്കിലും ലോകരാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച് കാനഡയാണ് ഏറ്റവും ഒടുവില്‍ പിന്തുണ നല്‍കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണം ബുദ്ധിശൂന്യവും ക്രൂരവും ആണെന്നും ആക്രമണത്തില്‍ താന്‍ നടുങ്ങിപ്പോയി എന്നുമാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി എക്‌സല്‍ കുറിച്ചത്. ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ ആക്രമംണത്തെ കാനഡ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.