by webdesk3 on | 24-04-2025 03:41:35
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകരനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് പഹല്‍ഗാം ആക്രമണത്തിന്റെ സമാന ദിവസം വധഭീഷണി സന്ദേശം ലഭിച്ചു. അദ്ദേഹത്തിന് ഇ-മെയില്‍ വഴി വധഭീഷണി സന്ദേശം ലഭിച്ചതായാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീര്‍ രാജേന്ദ്ര നഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇമെയില്‍ വഴി രണ്ട് ഭീഷണി സന്ദേശങ്ങളാണ് ഗൗതം ഗംഭീറിന് ലഭിച്ചത്. പരാതി ലഭിച്ച ഉടന്‍തന്നെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഏപ്രില്‍ 22നായിരുന്നു ഇമെയില്‍ സന്ദേശം ഗംഭീറിന് ലഭിച്ചത്. സമാനമായി ഇതിനുമുന്‍പും ഗൗതം ഗംഭീറിന് ഇത്തരത്തിലുള്ള വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. 2022ല്‍ ആയിരുന്നു സമാനമായി അദ്ദേഹത്തിന് ഒരു വധ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഗൗതം ഗംഭീരന്റെ സുരക്ഷാ വര്‍ദ്ധിപ്പിച്ചിരുന്നു.