by webdesk3 on | 24-04-2025 03:55:15
പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യ എല്ലാവിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തി വരുന്നതായി സൂചന. ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സൂറത്തില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ കറാച്ചി തീരത്ത് പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെയും സൂറത്തില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കടലിലൂടെ നീങ്ങുന്ന ശത്രുവിനെ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് പറക്കാന്‍ ഉള്ള മിസൈല്‍ പരീക്ഷണമാണ് ഇപ്പോള്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. ഇസ്രായേലുമായി ചേര്‍ന്ന് സംയുക്തമായിട്ടാണ് ഈ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെടുത്തത്. ഇതിന് 70 കിലോമീറ്റര്‍ ഓളം ഇന്‍സെപ്ഷന്‍ പരിധിയുണ്ട്