Sports Cricket

ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം

Axenews | ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം

by webdesk1 on | 21-08-2024 07:10:00

Share: Share on WhatsApp Visits: 232


ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം


    പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള സൂചനകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സൂപ്പര്‍താരം റിങ്കു സിംഗ്. കെകെആര്‍ തന്നെ നിലനിര്‍ത്തിയില്ലെങ്കില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കളിക്കാനാണ് തനിക്കാഗ്രഹമെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ റിങ്കു വെളിപ്പെടുത്തിയത്.

തന്റെ ആരാധനാപാത്രമായ വിരാട് കോഹ്‌ലി അവിടെയായതിനാല്‍ ആ ടീമില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് എപ്പോഴും താന്‍ ആഗ്രഹിക്കുന്ന കാര്യമാണ് എന്നുമായിരുന്നു റിങ്കു പറഞ്ഞത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റിങ്കുവിന് വിരാട് കോഹ്ലി തന്റെ ബാറ്റ് സമ്മാനിച്ച വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി താരത്തിന് മികച്ച പ്രകടനം നടത്താനായില്ല. 2023ലെ സ്വപ്നസമാനമായ സീസണിന്റെ നിഴലില്‍ മാത്രമായിരുന്നു കഴിഞ്ഞ സീസണില്‍ റിങ്കു. മധ്യനിര ബാറ്ററായിരുന്നിട്ടും ആ സീസണില്‍ ടീമിന്റെ ടോപ് സ്‌കോററായിട്ടായിരുന്നു ആ സീസണ്‍ റിങ്കു അവസാനിപ്പിച്ചത്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍, ഒരു മത്സരത്തിന്റെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. 2023 സീസണില്‍ റിങ്കു തിരുത്തി. കൂടാതെ അവസാന ഏഴ് പന്തില്‍ 40 റണ്‍സും നേടുകയെന്ന റെക്കോര്‍ഡും അന്ന് സ്വന്തമാക്കി. സമ്മര്‍ദഘട്ടത്തിലും സമചിത്തതയോടെ ബാറ്റ് ചെയ്യാനുള്ള റിങ്കുവിന്റെ ശേഷി അന്ന് ഏറെ പ്രശംസ നേടുകയും വൈകാതെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുകയും ചെയ്തിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment