by webdesk3 on | 23-04-2025 05:07:19 Last Updated by webdesk2
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും ചരിത്ര ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും എന്നാണ് പിവി അന്‍വര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫില്‍ ആലോചിച്ച് തീരുമാനിക്കാം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസ്ഥാനത്തെ ഇട്ടെറിഞ്ഞ് തനിക്ക് യുഡിഎഫിലേക്ക് പോകാന്‍ സാധിക്കില്ലെന്നും പി വി അന്‍വര്‍ കൂടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിവി അന്‍വര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പിണറായിസത്തെ തകര്‍ക്കുക എന്നതാണ് തന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിനെ കുറിച്ച് പാര്‍ട്ടിയില്‍ വിശദീകരിച്ചു എന്നും അന്‍വര്‍ പറഞ്ഞു.
പിവി അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. യുഡിഎഫുമായി സഹകരിക്കാന്‍ പിവി അന്‍വര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിഡി സതീശന്‍ പറഞ്ഞത്.