News Kerala

പഹല്‍ഗാം ഭീകരാക്രമണം; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പാകിസ്ഥാന്‍

Axenews | പഹല്‍ഗാം ഭീകരാക്രമണം; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പാകിസ്ഥാന്‍

by webdesk3 on | 23-04-2025 12:49:33 Last Updated by webdesk3

Share: Share on WhatsApp Visits: 67


പഹല്‍ഗാം ഭീകരാക്രമണം; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പാകിസ്ഥാന്‍


പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി പാക്കിസ്ഥാന്‍. പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ്  ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിച്ച് രംഗത്തെത്തിരിക്കുന്നത്. പഹല്‍ഗാം ആക്രമവുവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന് യാതൊരുതരത്തിലുള്ള ബന്ധവുമില്ലെന്നും എല്ലാതരത്തിലുമുള്ള ഭീകരവാദത്തെയും എതിര്‍ക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാനെന്നും ആസിഫ് പറഞ്ഞു. കൂടാതെ ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന ഇന്ത്യയ്‌ക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമം എന്നും ഖ്വാജ ആസിഫ് പറഞ്ഞു. 

ഒരു വാര്‍ത്താചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധ മന്ത്രി ഭീകരാക്രമവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥയുണ്ട്. നാഗാലാന്‍ഡ് മുതല്‍ കാശ്മീര്‍ വഴിയും ഛത്തീസ്ഗഡ്, മണിപ്പൂര്‍ തെക്കേ ഇന്ത്യ എന്നിവിടങ്ങളിലും അസ്വസ്ഥതയുണ്ട്. എന്നാല്‍ ഇതൊന്നും വിദേശ ഇടപെടലുകളുടെ പ്രവര്‍ത്തനം അല്ലെന്നും മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളാണ് ഇതിന് കാരണം എന്നുമാണ് ആസിഫ് പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യയുടെ മേലാണ് കുറ്റമരോപിക്കുന്നത് എങ്കിലും അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരാക്രമത്തെ അപലപിച്ച് ഇതിനകം ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്.  ആക്രണത്തില്‍ മലയാളികളടക്കമുള്ള  വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം 28 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശകനത്തിനായി പോയ പ്രധാനമന്ത്രി ഇന്ന് രാവിലെയോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment