News Kerala

ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കി പി.വി. അന്‍വറിന്റെ ഇരുപ്പു സമരം; എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യം

Axenews | ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കി പി.വി. അന്‍വറിന്റെ ഇരുപ്പു സമരം; എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യം

by webdesk1 on | 30-08-2024 12:59:41

Share: Share on WhatsApp Visits: 41


ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കി പി.വി. അന്‍വറിന്റെ ഇരുപ്പു സമരം; എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യം


മലപ്പുറം: ഒരു ഭരണകക്ഷി എം.എല്‍.എ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസിനെതിരെ സമരം ചെയ്യുക. അതും ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ നാവും മനസുമായി പ്രവര്‍ത്തിക്കുന്ന ആള്‍. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറാണ് എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന ബോര്‍ഡും തൂക്കി ഔദ്യോഗിക വസതിക്ക് മുന്നില്‍ ഇരുപ്പു സമരം നടത്തുന്നത്.

എസ്.പിയുടെ വസതിയില്‍ നിന്ന് മരം മുറിച്ചത് അന്വേഷിക്കാന്‍ എസ്.പി ഓഫീസിലെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എയെ കാവല്‍ പോലീസ് കടത്തിവിട്ടില്ല. ഇതാണ് എം.എല്‍.എ ചോടിപ്പിച്ചത്. എസ്.പി കുടുംബമായി താമസിക്കുന്ന വീടാണ് ഇതെന്നും എം.എല്‍.എയെ കയറ്റി വിടാനുള്ള അനുമതി തന്നിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എസ്.പിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കാണണമെന്നും പറഞ്ഞു.

ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താന്‍ വന്നത് എന്നും എം.എല്‍.എ മറുപടി പറഞ്ഞു. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എം.എല്‍.എ മടങ്ങി. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിനെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി എസ്.പി എസ്. ശശിധരന്റെ ഔദ്യോഗിക വസതിയ്ക്കു മുന്നില്‍ അന്‍വറിന്റെ അസാധാരണ സമരം.

എസ്.പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വര്‍ കുത്തിയിരുപ്പു സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.  

ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പോലീസ് വയര്‍ലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത  യൂട്യൂബ് ചാനലിന്റെ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം.ആര്‍. അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു ജയിലില്‍ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി.വി. അന്‍വറിന്റെ കുത്തിയിരിപ്പ് പ്രതിഷേധം.



Share:

Search

Popular News
Top Trending

Leave a Comment