Infotainment Cinema

ഒരു സ്ത്രീയും അങ്ങേരെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല; മലയാള സിനിമയിലെ ഏറ്റവും മാന്യന്‍ `ദിലീപേട്ടനെന്ന്` ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍

Axenews | ഒരു സ്ത്രീയും അങ്ങേരെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല; മലയാള സിനിമയിലെ ഏറ്റവും മാന്യന്‍ `ദിലീപേട്ടനെന്ന്` ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍

by webdesk1 on | 22-11-2024 09:03:16

Share: Share on WhatsApp Visits: 22


ഒരു സ്ത്രീയും അങ്ങേരെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല; മലയാള സിനിമയിലെ ഏറ്റവും മാന്യന്‍ `ദിലീപേട്ടനെന്ന്` ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍


കൊച്ചി: മലയാള സിനിമയിലെ ഏറ്റവും മാന്യനായ വ്യക്തിയായി തോന്നിയത് ദിലീപിനെയാണെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ദിലീപ് കേസിലെ സത്യം പൊതുസമൂഹം എന്നെങ്കിലും മനസിലാക്കും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴും അതില്‍ ദിലീപേട്ടന്റെ    പേരുണ്ടായിരുന്നില്ലെന്നും അഖില്‍ അഭിപ്രായപ്പെട്ടു.

ദിലീപ് ഇല്ലാതായാല്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാനം. തുടക്കം മുതല്‍ ഞാന്‍ പറയുന്നൊരു കാര്യമുണ്ട്. പൊതു സമൂഹം കേസിന്റെ ശരികളിലേക്ക് എത്താന്‍ കുറച്ചുകൂടി വൈകും. ഇപ്പോള്‍ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ട്. അതൊക്കെ മാറും.

ഒരാള്‍ പോലും ഹേമ കമ്മീഷനില്‍ അദ്ദേഹത്തെക്കുറിച്ച് കുറ്റം പറഞ്ഞിട്ടില്ലല്ലോ. ആരും പറഞ്ഞിട്ടില്ല. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പറഞ്ഞിട്ടില്ല. സാധാരണ ഒരാള്‍ കേസില്‍ പെട്ടാല്‍ കൂടുതല്‍ പേര്‍ ധൈര്യത്തോടെ തുറന്ന് പറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരികയല്ലേ ചെയ്യുക. ദിലീപ് 2017ല്‍ ജയിലില്‍ പോയതിന് ശേഷവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷവും ഒരു സ്ത്രീയും ദിലീപിനെ കുറിച്ച് മോശം പറഞ്ഞതായി നമ്മളാരും കേട്ടിട്ടില്ല.

അതിജീവിത എന്ന് വിളിക്കുന്ന പെണ്‍കുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോലീസിനോടും അവര്‍ പറഞ്ഞിട്ടില്ല. ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മള്‍ വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്ചയാണ് നമ്മള്‍ കേരളത്തില്‍ കണ്ടത്.

സൂപ്പര്‍താരങ്ങളുടെ പെണ്‍മക്കള്‍ സിനിമയിലേക്ക് വരാത്തത് അവര്‍ക്ക് വ്യക്തിപരമായി താല്‍പര്യം ഇല്ലാത്തത് കൊണ്ടാവാം എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സിനിമയില്‍ ഉള്ളവര്‍ എത്രപേര്‍ പരസ്പരം വിവാഹം കഴിച്ചു. സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഉള്ളതുകൊണ്ടാവാം പലരും വരാത്തത്. അല്ലാതെ അതിന് മറ്റ് അര്‍ഥങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Popular News
Top Trending

Leave a Comment