Views Politics

തുറന്നു പറച്ചില്‍ സിനിമയില്‍ ആവാം പാര്‍ട്ടിയില്‍ വേണ്ട; നേതാക്കളെ കുറ്റം പറഞ്ഞ സിമിയെ കോണ്‍ഗ്രസ് പുറത്താക്കി

Axenews | തുറന്നു പറച്ചില്‍ സിനിമയില്‍ ആവാം പാര്‍ട്ടിയില്‍ വേണ്ട; നേതാക്കളെ കുറ്റം പറഞ്ഞ സിമിയെ കോണ്‍ഗ്രസ് പുറത്താക്കി

by webdesk1 on | 01-09-2024 09:02:12 Last Updated by webdesk1

Share: Share on WhatsApp Visits: 43


തുറന്നു പറച്ചില്‍ സിനിമയില്‍ ആവാം പാര്‍ട്ടിയില്‍ വേണ്ട; നേതാക്കളെ കുറ്റം പറഞ്ഞ സിമിയെ കോണ്‍ഗ്രസ് പുറത്താക്കി


കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വനിതാ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിനെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും വി.ഡി. സതീശന്‍ നേതൃത്വ നല്‍കുന്ന പവര്‍ഗ്രൂപ്പാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു സിമിയുടെ ആരോപണം. 


മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമിയെ പുറത്താക്കിയതെന്നാണ് കെ.പി.സി.സിയുടെ വിശദീകരണം. സിമിയുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി കെ.പി.സി.സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സിമിയെ പുറത്താക്കിയത്. 


രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി ആക്ഷേപം ഉന്നയിച്ചത്. കെ.പി.സി.സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ നേരത്തേ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമിയുടെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു കെ.പി.സി.സി വാര്‍ത്താകുറുപ്പില്‍ വിശദീകരിച്ചു. 


പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപിച്ചിരുന്നു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ പറഞ്ഞിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment