by webdesk1 on | 01-09-2024 09:53:30
കൊച്ചി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണ്‍. സിപിഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണമെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
അന്തസും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണ്. പദ്മജയെ തോല്പിച്ചു. അതേസമയം ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കി മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചെത്തി.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എംഎല്‍എയ്ക്ക് ഒന്നും സംഭവിച്ചില്ല. കാരണം അയാള്‍ പുരുഷനായത് കൊണ്ടാണ്. വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
വിഡി സതീശന് വന്ന വഴി മറക്കരുത്. പഴയ സ്കൂട്ടറില്‍ മണി ചെയ്യിന് തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.