Views Analysis

ജയരാജനെ പാര്‍ട്ടി താഴ്ത്തി കെട്ടുമ്പോള്‍.... അഡ്വ.എ. ജയശങ്കര്‍ സംസാരിക്കുന്നു

Axenews | ജയരാജനെ പാര്‍ട്ടി താഴ്ത്തി കെട്ടുമ്പോള്‍.... അഡ്വ.എ. ജയശങ്കര്‍ സംസാരിക്കുന്നു

by webdesk1 on | 01-09-2024 10:45:33

Share: Share on WhatsApp Visits: 47


ജയരാജനെ പാര്‍ട്ടി താഴ്ത്തി കെട്ടുമ്പോള്‍.... അഡ്വ.എ. ജയശങ്കര്‍ സംസാരിക്കുന്നു


കൊച്ചി: കേരള രാഷ്ട്രീയത്തിലെ പ്രത്യേകിച്ച ഇടത് രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചയാണ് സി.പി.എമ്മിന്റെ പ്രബലനായ നേതാവ് ഇ.പി. ജയരാജന്റെ പദവി നഷ്ടപ്പെടല്‍. ഒന്നാം പിണറായി മന്ത്രിസഭയില്‍ രണ്ടാമനായ ഇപിക്ക് പൊടുന്നനെ സ്ഥാനങ്ങളൊരോന്നായി നഷ്ടപ്പെടുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. വിവാദങ്ങള്‍ ഒഴിയാതെ നിന്ന ഇപിയുടെ രാഷ്ട്രീയ കരിയര്‍ ഇപ്പോള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആകെയുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും നഷ്ടപ്പെട്ടത്. 


ഇനിയങ്ങോട്ട് എന്ത്? പാര്‍ട്ടിലിയും മുന്നണിയിലും ഇപി എന്ന പേര് ഔട്ട്‌ഡേറ്റായി മാറുകയാണോ... ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കര്‍ സംസാരിക്കുന്നു.     


ഇ.പി. ജയരാജനും പാര്‍ട്ടി നേതൃത്വവും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറക്കാലമായി നീരസത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രധാനപ്പെട്ട വ്യവസായ വകുപ്പായിരുന്നു ഇപിക്ക് ലഭിച്ചത്. എന്നാല്‍ അധികം ദിവസം മന്ത്രിയായി തുടരാനായില്ല. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. 


ഏതാനം മാസങ്ങള്‍ക്ക് ശേഷം ഇപിയെ മന്ത്രി സഭയില്‍ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍പുണ്ടായിരുന്ന സ്ഥാനമോ പ്രാധാന്യമോ ഉണ്ടായിരുന്നില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സീറ്റ് കൊടുക്കാതെ ജയരാജനെ ഒഴിവാക്കി. അതിനോട് ജയരാജന് കടുത്ത നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സഹായിക്കാനെന്ന പേരില്‍ ഇപി നടത്തിയ പ്രതികരണങ്ങളിലൊക്കെ ആ നീരസം പ്രകടമായിരുന്നു. 


കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പോയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല തന്നെ ഏല്‍പ്പിക്കുമെന്നാണ് ജയരാജന്‍ കരുതിയിരുന്നത്. പക്ഷെ അത് എ.വിജയരാഘവന് നല്‍കി. അനാരോഗ്യം മൂലം കോടിയേരി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് എം.വി. ഗോവിന്ദനെ കൊണ്ടുവന്നു. അപ്പോഴും ജയരാജനെ തഴഞ്ഞു. തന്നേക്കാള്‍ ജൂനിയറായ ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലും ഉള്‍പ്പെടുത്തിയപ്പോഴും ജയരാജനെ അവഗണിച്ചു. പിന്നെ ജയരാജന് ആകെയുണ്ടായിരുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം മാത്രമായിരുന്നു.


അവഗണയ്ക്കുള്ള മറുപടി പരോക്ഷമായ അദ്ദേഹം നല്‍കിക്കൊണ്ടിരുന്നു. അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും പിണറായി വിജയനേയും കൂടുതല്‍ കുഴപ്പത്തിലാക്കുന്നതായിരുന്നു. അതിനും പുറമേയാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മിടുക്കന്മാരാണെന്ന പ്രസ്താവന ജയരാജന്‍ നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചയായി. 


വോട്ടെടുപ്പ് ദിവസം തന്നെ ജാവദേക്കറെ കണ്ട കാര്യം അദ്ദേഹം പരസ്യമായി സ്ഥിരീകരിക്കുകയും ഉണ്ടായി. ഇത് പാര്‍ട്ടിക്കാര്‍ക്കിടയിലും അനുഭാവികളിലും വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. അന്ന് നേതാക്കളെല്ലാം ഇപിക്കെതിരെ തിരിഞ്ഞു. ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ഈ വിഷയം ചര്‍ച്ചയേ ഇല്ലാതായി. എല്ലാവരും മറന്നിരിക്കെയാണ് അപ്പോള്‍ അതിന്റെ പേരില്‍ ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. 


ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജനെ നീക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍ ജയരാജന്‍ മാത്രമാണോ പാര്‍ട്ടില്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ളത്? കോടികളുടെ അഴിമതി നടത്തിയവരും കൊലപാതകം ഉള്‍പ്പടെ ഗുരുതര കുറ്റകൃത്യം ചെയതവരും സ്വര്‍ണക്കടത്തിന് കൂട്ട് നിന്നവരുമൊക്കെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമൊക്കെയായി തുടരുകയാണ്. അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്ക് പ്രതിച്ഛായയോ കെട്ടുറപ്പോ ഉണ്ടാകാന്‍ പോകുന്നില്ല. പിന്നെ ജയരാജനെതിരായ നടപടിക്ക് കാരണം പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങളിലെ അപ്രീതിയാണ്.


Share:

Search

Popular News
Top Trending

Leave a Comment