by webdesk1 on | 02-09-2024 09:09:19 Last Updated by webdesk1
കണ്ണൂര്‍: പാര്‍ട്ടി ശക്തി കേന്ദ്രമായ കണ്ണൂരില്‍ പോലും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ശക്തമായ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി ഏകാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ ദുര്‍ബലമാക്കുന്നുവെന്നാണ് അംഗങ്ങള്‍ പ്രധാനമനമായും ചൂണ്ടിക്കാട്ടുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവമാണെന്നും കുറ്റപ്പെടുത്തലുണ്ടായി.
ഇടതുസര്‍ക്കാരിന്റെ ഭരണപരാജയവും ക്ഷേമപെന്‍ഷന്‍ കുടിശികയായതും പ്രാദേശികവിഷയങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി. പാര്‍ട്ടി നടപ്പിലാക്കുന്ന തെറ്റുതിരുത്തല്‍ രേഖ ഫലപ്രദമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പരാജയമാണെന്ന വിമര്‍ശനം അദ്ദേഹത്തിന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 4394 ബ്രാഞ്ചുകളില്‍ 211 ബ്രാഞ്ച് സമ്മേളനങ്ങളാണ് സെപ്തംബര്‍ ഒന്നിന് നടന്നത്.