News Kerala

തലസ്ഥാനം യുദ്ധക്കളമാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍: 250 പേര്‍ക്കെതിരെ കേസ്; പോലീസിനെ തെരുവില്‍ നേരിടുമെന്ന് സുധാകരന്‍

Axenews | തലസ്ഥാനം യുദ്ധക്കളമാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍: 250 പേര്‍ക്കെതിരെ കേസ്; പോലീസിനെ തെരുവില്‍ നേരിടുമെന്ന് സുധാകരന്‍

by webdesk1 on | 05-09-2024 04:16:00 Last Updated by webdesk1

Share: Share on WhatsApp Visits: 50


തലസ്ഥാനം യുദ്ധക്കളമാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍: 250 പേര്‍ക്കെതിരെ കേസ്; പോലീസിനെ തെരുവില്‍ നേരിടുമെന്ന് സുധാകരന്‍


തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ച കേസില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും നാല് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും റിമാന്‍ഡ് ചെയ്തു. മാര്‍ച്ചിലെ സംഘഷര്‍ഷത്തില്‍ 11 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസുണ്ട്.

സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പോലീസിന്റെ ലാത്തിയടിയില്‍ തലയ്ക്ക് പരുക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസിനെ തെരുവില്‍ നേരിടുമെന്ന് സംഘര്‍ഷ സ്ഥലത്തെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment