News Kerala

ആദ്യ പുഴുക്കുത്ത് പുറത്തേക്ക്; പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിന് സസ്പെന്‍ഷന്‍: വലിയ പുഴുക്കുത്തുകള്‍ ഇപ്പഴും വകുപ്പില്‍

Axenews | ആദ്യ പുഴുക്കുത്ത് പുറത്തേക്ക്; പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിന് സസ്പെന്‍ഷന്‍: വലിയ പുഴുക്കുത്തുകള്‍ ഇപ്പഴും വകുപ്പില്‍

by webdesk1 on | 05-09-2024 11:02:56 Last Updated by webdesk1

Share: Share on WhatsApp Visits: 22


ആദ്യ പുഴുക്കുത്ത് പുറത്തേക്ക്; പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിന് സസ്പെന്‍ഷന്‍: വലിയ പുഴുക്കുത്തുകള്‍ ഇപ്പഴും വകുപ്പില്‍


തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിന് സസ്പെന്‍ഷന്‍. സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സുജിത് ദാസിനെതിരേ സസ്‌പെന്‍ഷന് ആഭ്യന്തര വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്. സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ പി.വി. അന്‍വര്‍ പ്രതികരണവുമായി രംഗത്തെത്തി. വിക്കറ്റ് നമ്പര്‍ 1. ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ അന്‍വര്‍ കുറിച്ചത്.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.


Share:

Search

Popular News
Top Trending

Leave a Comment