by webdesk1 on | 06-09-2024 08:29:16 Last Updated by webdesk1
തിരുവനന്തപുരം: ലോക ഫുട്‌ബോളിന്റെ ഒന്നാം നമ്പര്‍ ടീം. സമീപകാലത്ത് കളിച്ച എല്ലാ മേജര്‍ ടൂര്‍ണമെന്റുകളിലും കീരിടം ചൂടിയ ടീം... സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ കുറിച്ചാണ് ഈ പറയുന്നത്. ആ അര്‍ജന്റീന കേരളത്തിലേക്ക് വരുന്നു എന്ന ശുഭവാര്‍ത്തയാണ് ഇപ്പോള്‍ കേരളത്തിന്റെ കായക ഭൂപടത്തില്‍ പരക്കുന്നത്.
കായികമന്ത്രി വി. അബ്ദുറഹ്മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയതില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ചിലത് സംഭവിച്ചിട്ടുണ്ടെന്ന് കായിക മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് ആ വാര്‍ത്ത. ഇനി തീയതിയും സമയവും കുറിച്ചാല്‍ അതി. അത് അര്‍ജന്റീനയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
സാക്ഷാല്‍ ലണയല്‍ മെസി വരുമോ എന്നതാണ് ആരാധകര്‍ പ്രതീക്ഷയോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം. ഇപ്പോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ് ആല്‍ബിസെലെസ്റ്റുകള്‍. രണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ അര്‍ജന്റീന കളിക്കുന്നത്. തുടര്‍ന്ന് ടീം അംഗങ്ങള്‍ ക്ലബ് മത്സരങ്ങള്‍ക്കായി അതാത് ക്ലബുകളിലേക്ക് മടങ്ങിപ്പോകും. ഇതിനിടെയില്‍ ഏതെങ്കിലും ദിവസമാകും കേരളത്തിനായി ടീം തിരഞ്ഞെടുക്കുകയെന്നാണ് സൂചന.
കേരളത്തിലെ വിവിധ ഇടങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് അര്‍ജന്റീന അക്കാദമികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രി ടീം മാനേജുമെന്റുമായി ധാരണയായിട്ടുണ്ട്. ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു. പക്ഷെ അത് ടീം ആയിട്ടാണോ കേരളത്തിലെത്തുന്ന അംഗങ്ങള്‍ ഏതെങ്കിലും ടീമുകളുടെ ഭാഗമായി കളിക്കുമോയെന്ന് അറിയില്ല.
മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീനാ ടീം ഇന്ത്യയില്‍ കളിക്കാന്‍ നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പടര്‍ന്നിരുന്നു. ഇതിനിടെയാണ് അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകിച്ച കായിക മന്ത്രി തന്നെ ഉറപ്പ് നല്‍കിയിരിക്കുന്നത്.