Views Politics

എന്തുകൊണ്ട് നമ്മള്‍ തോറ്റു.... ലളിതമായി പറഞ്ഞാല്‍, ജനം പാര്‍ട്ടിയില്‍ നിന്ന് അകന്നു; പണത്തോട് ആര്‍ത്തി കൂടി: സിപിഎം സമ്മേളനങ്ങളില്‍ നേതാക്കളുടെ കുറ്റസമ്മതം

Axenews | എന്തുകൊണ്ട് നമ്മള്‍ തോറ്റു.... ലളിതമായി പറഞ്ഞാല്‍, ജനം പാര്‍ട്ടിയില്‍ നിന്ന് അകന്നു; പണത്തോട് ആര്‍ത്തി കൂടി: സിപിഎം സമ്മേളനങ്ങളില്‍ നേതാക്കളുടെ കുറ്റസമ്മതം

by webdesk1 on | 07-09-2024 09:06:28

Share: Share on WhatsApp Visits: 35


എന്തുകൊണ്ട് നമ്മള്‍ തോറ്റു.... ലളിതമായി പറഞ്ഞാല്‍, ജനം പാര്‍ട്ടിയില്‍ നിന്ന് അകന്നു; പണത്തോട് ആര്‍ത്തി കൂടി: സിപിഎം സമ്മേളനങ്ങളില്‍ നേതാക്കളുടെ കുറ്റസമ്മതം

 
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച പോളിറ്റിക്കല്‍ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ സന്ദേശം സിനിമയില്‍ ഉത്തമന്‍ എന്ന ലോക്കല്‍ നേതാവ് കുമാരപിള്ള എന്ന പാര്‍ട്ടി താത്വിക ആചാര്യനോട് ചോദിക്കുന്ന ചോദ്യമുണ്ട്. `എന്തു കൊണ്ട് നമ്മള്‍ തോറ്റു? അതിങ്ങു ലളിതമായ പറഞ്ഞാലെന്താ`... ഇപ്പോള്‍ കേരളത്തിലെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്.

തലച്ചോറിന് ദഹിക്കാത്ത വിശദീകരണങ്ങളിലൊന്നും ഇന്ന് അണികള്‍ക്ക് തൃപ്തിയില്ല. ലളിതമായ ഉത്തരമാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്. ഒപ്പം ലളിതമായി തന്നെ ഉത്തരം പറയാന്‍ നേതൃത്വം നിര്‍ബന്ധമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞതാണെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഒപ്പം പണത്തോട് വല്ലാത്ത ആര്‍ത്തിയും കൂടി. നേതാക്കള്‍ക്ക് സംസാരിക്കാനുള്ള വിഷയരേഖയിലാണ് ഈ കുറ്റസമ്മതം.

ജനകീയ പ്രവര്‍ത്തനം നടത്തുന്നതിലും പുതിയ വിഭാഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിലും വീഴ്ചപറ്റിയെന്നും കുറ്റസമ്മതമുണ്ട്. വര്‍ഗ-ബഹുജനപ്രശ്‌നങ്ങളില്‍ മാത്രമല്ല, നാട്ടിലെ സാധാരണക്കാരുടെ ജനനം, മരണം, വിവാഹം എന്നിവ അടക്കമുള്ളവയിലും ഇടപഴകിയാണ് പ്രവര്‍ത്തിക്കേണ്ടതെങ്കിലും അതിന് കഴിയാതെ പോയി. സ്ത്രീകളോട് ജനാധിപത്യപരമായി പെരുമാറുന്നതിലും വീഴ്ച പറ്റിയെന്നും രേഖയിലുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment