by webdesk1 on | 07-09-2024 09:23:59
തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനുെമതിരേ നവമാധ്യമങ്ങളില്‍ വൈകാരികമായി സംസാരിച്ചാല്‍ ഗുരുതര അച്ചടക്ക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും ദിശാബോധം നല്‍കാന്‍ ഇറിക്കിയ തിരുത്തല്‍ രേഖയിലാണ് ഇക്കാര്യമുള്ളത്.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളില്‍ എത്തിക്കാനാകണം നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തേണ്ടത്. കുടുംബഗ്രൂപ്പുകളില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ അതിലുള്ള പാര്‍ട്ടി അംഗങ്ങള്‍ ചെറുക്കണം. വ്യക്തിജീവിതത്തില്‍ ലാളിത്യവും സത്യസന്ധതയും നിലനിര്‍ത്തണമെന്നും തിരുത്തല്‍ രേഖയില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍, ക്രിമിനല്‍ പ്രവണതകള്‍ എന്നിവയില്‍നിന്ന് പാര്‍ട്ടി അംഗങ്ങള്‍ പിന്തിരിയണം. കുടുംബങ്ങളില്‍ ജനാധിപത്യം വത്കരിക്കണം. സി.പി.എം വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയത് ഗൗരവമായി പരിശോധിക്കണം. അംഗങ്ങള്‍ മേല്‍ഘടകത്തിലുള്ളവരെക്കുറിച്ച് നിര്‍ഭയമായി സ്വതന്ത്രവിലയിരുത്തല്‍ നടത്തണം.
സഹകരണ, തദ്ദേശ സ്ഥാപനങ്ങളിലെ മോശം പ്രവണതകള്‍ തിരുത്തണം. മത വിശ്വാസങ്ങളെ ബഹുമാനിക്കണം. റെസിഡന്റ്‌സ് അസോസിയേഷന്‍ പോലുള്ള പൊതുഘടകങ്ങളിലും ഇടപെടണം. ഫ്‌ളാറ്റുകളിലും പി.ടി.എ.കളിലും പാര്‍ട്ടി പ്രവര്‍ത്തനം എത്തിക്കണമെന്നും രേഖയിലുണ്ട്.