Sports Cricket

ലോക ക്രിക്കറ്റിന്റെ തലവര മാറ്റാന്‍ എത്തിയിരിക്കുന്നത് ആരാണെന്നറിയുമോ? ഐ.സി.സി യുടെ തലപ്പത്ത് വീണ്ടുമൊരു ഇന്ത്യക്കാരന്‍

Axenews | ലോക ക്രിക്കറ്റിന്റെ തലവര മാറ്റാന്‍ എത്തിയിരിക്കുന്നത് ആരാണെന്നറിയുമോ? ഐ.സി.സി യുടെ തലപ്പത്ത് വീണ്ടുമൊരു ഇന്ത്യക്കാരന്‍

by webdesk1 on | 27-08-2024 10:10:23

Share: Share on WhatsApp Visits: 20


ലോക ക്രിക്കറ്റിന്റെ തലവര മാറ്റാന്‍ എത്തിയിരിക്കുന്നത് ആരാണെന്നറിയുമോ? ഐ.സി.സി യുടെ തലപ്പത്ത് വീണ്ടുമൊരു ഇന്ത്യക്കാരന്‍


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ തലപ്പത്തേക്ക് വീണ്ടുമൊരു ഇന്ത്യക്കാരന്‍ എത്തുന്നു. പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേ പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് ജയ് ഷായെത്തുന്നത്. രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.

Share:

Search

Popular News
Top Trending

Leave a Comment