News Kerala

ഒപ്പം നില്‍ക്കുന്നവരെ പോലും വിശ്വാസത്തിലെടുക്കാനായില്ല: സീപ്ലെയിന്‍ പദ്ധതിക്കെതിരെ സി.പി.ഐ സമരത്തിലേക്ക്; ഒപ്പുശേഖരണം തുടങ്ങി എ.ഐ.ടി.യു.സി

Axenews | ഒപ്പം നില്‍ക്കുന്നവരെ പോലും വിശ്വാസത്തിലെടുക്കാനായില്ല: സീപ്ലെയിന്‍ പദ്ധതിക്കെതിരെ സി.പി.ഐ സമരത്തിലേക്ക്; ഒപ്പുശേഖരണം തുടങ്ങി എ.ഐ.ടി.യു.സി

by webdesk1 on | 21-11-2024 12:39:23

Share: Share on WhatsApp Visits: 19


ഒപ്പം നില്‍ക്കുന്നവരെ പോലും വിശ്വാസത്തിലെടുക്കാനായില്ല: സീപ്ലെയിന്‍ പദ്ധതിക്കെതിരെ സി.പി.ഐ സമരത്തിലേക്ക്; ഒപ്പുശേഖരണം തുടങ്ങി എ.ഐ.ടി.യു.സി


തിരുവനന്തപുരം: സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാന്‍ സി.പി.ഐ തൊഴിലാളി സംഘടനയാ എ.ഐ.ടി.യു.സി. പദ്ധതിക്കെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.

സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്ത കോഡിനേഷന്‍ കമ്മിറ്റിയില്‍ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാന്‍ ആലോചന ഇല്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സി.പി.ഐ.

സി.പി.ഐ മുഖ പത്രത്തില്‍ എ.ഐ.ടി.യു.സി നേതാവും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും അവരുടെ താത്പര്യം ഭരണവര്‍ഗം സംരക്ഷിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം സീപ്ലെയിനില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടെന്ന് സി.പി.ഐ നേതാവ് മുല്ലക്കര രത്‌നാകരനും വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടത്. സമയവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. സാധരണക്കാരനാണ് ജലവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാതിയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ അരക്ഷിതാവസ്ഥ ഉണ്ടാകും. അതിന് സര്‍ക്കാര്‍ പരിഹാരം കാണണം മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്നാണ് ഇനി കാണേണ്ടത്.


Share:

Search

Recent News
Popular News
Top Trending

Leave a Comment