by webdesk1 on | 21-11-2024 08:04:36
ന്യൂഡല്‍ഹി: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. ഇത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഒരു കനേഡിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ മാധ്യമ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് കാനഡയില്‍ വെച്ച് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കൊലപാതകവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടത് നേരത്തെ തന്നെ ഇന്ത്യ കാനഡ ബന്ധം വഷളാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കാനര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി തള്ളുകയും തുടര്‍ന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി കനേഡിയന്‍ സര്‍ക്കാറും വ്യക്തമാക്കി.