Infotainment Information technology

ടെലിഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ജനപ്രിയ മെസേജിങ് ആപ്പില്‍ കൂറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തല്‍

Axenews | ടെലിഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ജനപ്രിയ മെസേജിങ് ആപ്പില്‍ കൂറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തല്‍

by webdesk1 on | 28-08-2024 10:22:50

Share: Share on WhatsApp Visits: 21


ടെലിഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ജനപ്രിയ മെസേജിങ് ആപ്പില്‍ കൂറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തല്‍


ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്പായ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാന്‍ നീക്കം. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആപ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നത്.

ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നലെ ആപ്പിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരുന്നതിനിടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ആപ് അധികൃതര്‍ അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാല്‍. രാജ്യവ്യാപക നിരോധനം എന്നതിലേക്ക് തന്നെയായിരിക്കും സര്‍ക്കാര്‍ കടക്കുക. ടെലിഗ്രാം അധികൃതര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററുമായി, ടെലിഗ്രാം അധികൃതര്‍ വേണ്ടവിധത്തില്‍ സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നിരോധനം ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്റെ ഇന്ത്യയിലെ ഭാവിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ടെലിഗ്രാം ആപ് നിരോധിക്കപ്പെട്ടാല്‍ പകരം ആപ്പുകളുടെ കാര്യത്തിലും ഉപയോക്താക്കള്‍ക്ക് ആശങ്കകളുണ്ട്. സുരക്ഷിതവും സന്ദേശങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായ ബദല്‍ ആപ്പുകളുടെ ആവശ്യകതയും ചിലര്‍ മുന്നോട്ട് വയ്ക്കുന്നു. ടെലിഗ്രാമിന് പകരമാകാന്‍ ഒരു ഇന്ത്യന്‍ നിര്‍മിത ആപ്പ് ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍.


Share:

Search

Popular News
Top Trending

Leave a Comment