News Kerala

ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; മഴയും ഈര്‍പ്പവും കാരണമെന്ന് ദേവസ്വം ബോര്‍ഡ്: വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി

Axenews | ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; മഴയും ഈര്‍പ്പവും കാരണമെന്ന് ദേവസ്വം ബോര്‍ഡ്: വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി

by webdesk1 on | 22-11-2024 08:12:11

Share: Share on WhatsApp Visits: 18


ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; മഴയും ഈര്‍പ്പവും കാരണമെന്ന് ദേവസ്വം ബോര്‍ഡ്: വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി


കൊച്ചി: ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയം ഗൗരവകരമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകന്‍ സമര്‍പ്പിച്ച ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

എന്നാല്‍ മഴയും ഈര്‍പ്പവും കാരണമാവാം ഉണ്ണിയപ്പം പൂത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങള്‍ തേടിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ലഭിച്ചത്. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വാങ്ങിയത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.


Share:

Search

Popular News
Top Trending

Leave a Comment