News Kerala

വീടുകള്‍ കയറി ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ചു; രാഹുലിന് വോട്ട് ചെയ്യിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണവുമായി സി.പി.എം

Axenews | വീടുകള്‍ കയറി ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ചു; രാഹുലിന് വോട്ട് ചെയ്യിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണവുമായി സി.പി.എം

by webdesk1 on | 22-11-2024 08:04:12

Share: Share on WhatsApp Visits: 13


വീടുകള്‍ കയറി ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ചു; രാഹുലിന് വോട്ട് ചെയ്യിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണവുമായി സി.പി.എം


പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മതവര്‍ഗീയതയോട് കൂട്ടുകൂടിയത് യു.ഡി.എഫാണ്. മണ്ഡലത്തില്‍ 2021ല്‍ ഇ.ശ്രീധരന് കിട്ടിയ പിന്തുണ പി.സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സന്ദീപ് വാര്യരുടെ വരവ് ഡി.സി.സി പ്രസിഡന്റ് തങ്കപ്പന്‍ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജവോട്ട് നിയമപരമായി തടയാന്‍ സാധിച്ചു. വിഷയം നേരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നതിനാല്‍ വ്യാജവോട്ടുകാര്‍ പോള്‍ ചെയ്യാന്‍ വന്നില്ല. കായികമായ കരുത്ത് കാട്ടാനല്ല സി.പി.എം വിഷയം ഉന്നയിച്ചത്.

വി.കെ. ശ്രീകണ്ഠന്‍ എംപിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ബൂത്തുകളില്‍ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. നഗരസഭയില്‍ സി.പി.എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയില്‍ കോണ്‍ഗ്രസ് വോട്ട് പോലും സി.പി.എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ശതമാനം കുറഞ്ഞതില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നിരാശയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വ്യാജനാണെന്ന് മുന്‍കാല പ്രവര്‍ത്തികളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ വിശ്വസിച്ചുവെന്നും സുരേഷ് ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment