by webdesk1 on | 29-08-2024 09:24:29
തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ വ്യാപക പരാതികള്‍ ഉയരുന്നതിന് പിന്നാലെ ചര്‍ച്ചയായി മുന്‍ഭാര്യ സരിതയുടെ ഇന്റര്‍വ്യൂ. മന്ത്രി വീണ ജോര്‍ജ് ഇന്ത്യാ വിഷനില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന കാലത്ത് സരിതയുമായി ചെയ്ത മുഖാമുഖം എന്ന ഇന്റര്‍വ്യൂവിന്റെ വീഡിയോയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുന്നത്.
മുകേഷ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നെന്നും മുകേഷിന്റെ അച്ഛന്‍ ഒ.മാധവന്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത ഇന്റര്‍വ്യൂവില്‍ പറയുന്നതായാണ് വീഡിയോയിലുള്ളത്.
ഗര്‍ഭണിയായിരിക്കുമ്പോള്‍ മുകേഷ് തന്റെ വയറ്റില്‍ ചവിട്ടി ക്രൂരമായി മര്‍ദ്ദിച്ചു. വേദനകൊണ്ട് കരഞ്ഞപ്പോള്‍ ബെസ്റ്റ് ആക്ടറെസ് എന്ന് പറഞ്ഞ് പരിഹസിച്ചു. മുകേഷ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞത് ടെലിവിഷനിലൂടെയാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയിട്ടില്ല. അച്ഛന്‍ വിവാഹം കഴിക്കണമെന്ന് മകന്‍ ആവശ്യപ്പെട്ടുവെന്ന് മുകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും സരിത തള്ളിക്കളയുന്നുണ്ട്.
എന്റെ മകന്‍ ഇതൊന്നും അറിയുന്നില്ല. ഈ വാര്‍ത്ത ആദ്യം കേട്ടത് ഞാനാണ്. ഞാന്‍ ഒറ്റയ്ക്കായിരുന്നു ആ സമയത്ത്. ആകെ വിറച്ചു മരവിച്ചുപോയി. ഞങ്ങള്‍ക്ക് അതൊരു ഷോക്ക് ആയിരുന്നുവെന്നും സരിത പറയുന്നു.
ഒരു പെണ്ണിന് ഇങ്ങനൊക്കെ നടക്കുമോ. ഞാന്‍ സിനിമയില്‍ അതൊക്കെ അഭിനയിച്ചിട്ടുണ്ട് പക്ഷെ അതൊക്കെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് വിചാരിച്ചിട്ടെ ഇല്ല. എനിക്കിതൊക്കെ പുറത്തുപറയാന്‍ നല്ല നാണക്കേടായിരുന്നു, മീഡിയക്കാര്‍ വിളിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു പ്രശ്‌നവും ഞങ്ങള്‍ തമ്മില്‍ ഇല്ലായെന്ന്. ഉടനെ തന്നെ എല്ലാവരെയും ബോധിപ്പിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്ന ഓണം ഫോട്ടോഷൂട്ട് വരെ ചെയ്തിട്ടുണ്ട്.
എന്നാല്‍ ചെയ്യുന്നത് തെറ്റാണെന്ന തിരിച്ചറിവ് മുകേഷിന് ഒരിക്കലും ഉണ്ടായിരുന്നില്ല. മുകേഷിന്റെ പിതാവിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു അദ്ദേഹത്തെ ഓര്‍ത്താണ് താന്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും തുറന്ന് പറയാതിരുന്നത് എന്നും സരിത പറയുന്നു. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷം മുകേഷിന്റെ പിതാവ് ഒരിക്കല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും താന്‍ അതിന് തയ്യാറായില്ലെന്നും സരിത പറയുന്നു.
അന്ന് അദ്ദേഹം എന്റെ കൈ പിടിച്ചു പറഞ്ഞിട്ടുണ്ട് എന്റെ മകന്‍ ശെരിയല്ലെന്ന് എനിക്കറിയാം ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും മോള് ഇതൊക്കെ സഹിക്കണമെന്നും മുകേഷിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ താന്‍ ആ വാക്ക് പാലിച്ചെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ നിശബ്ദദത തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറയുന്നത്. എനിക്കറിയിലായിരുന്നു ഇത്രയും ക്ഷമ എന്നില്‍ ഉണ്ടായിരുന്നുവെന്നത്. എന്റെ ശക്തി എന്നും എന്റെ മക്കളാണ് സരിത അഭിമുഖത്തില്‍ പറഞ്ഞു.
മക്കളുടെ ഒരു കാര്യത്തിലും മുകേഷ് ശ്രദ്ധ കാണിച്ചിട്ടില്ല. ഒരു ചിലവുകളും എന്റെ കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം ചെയ്തിരുന്നില്ല, മകന് അസുഖമാണെന്ന കാര്യം വിളിച്ചറിയച്ചപ്പോള്‍ താനെവിടെയാണെന്ന് കണ്ടെത്താനുള്ള അഭിനയമല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തന്റെ സിനിമ കരിയര്‍ അവാസനിപ്പിക്കേണ്ടി വന്നത് മുകേഷിന് വേണ്ടിയാണ്. അത് തന്റെ തെരഞ്ഞെടുപ്പായതിനാല്‍ തന്നെ അക്കാര്യത്തില്‍ സങ്കടമില്ലെന്നും സരിത പറയുന്നു. മുകേഷുമായുള്ള വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഗ്യാപ്പെടുത്ത് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുകേഷ് ഇടപെട്ട് അത് മുടക്കിയെന്നും സരിത പറയുന്നു. കമല്‍ തമിഴില്‍ ചെയ്യുന്ന സിനിമയായിരുന്നു അതെന്നും സരിത വെളിപ്പെടുത്തി.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ സന്തോഷത്തോടെ മുകേഷിനെ ക്ഷണിച്ചപ്പോള്‍ തനിക്കല്ലേ അവാര്‍ഡ് ലഭിച്ചത് താന്‍ പോയാല്‍ മതിയെന്നാണ് മുകേഷ് പറഞ്ഞതെന്നും സരിത പറയുന്നു. ഏത് പുതിയ കാര്‍ ഇറങ്ങിയാലും അത് വാങ്ങി നല്‍കി താന്‍ മുകേഷിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
മുകേഷിന് വേണ്ടി തന്റെ ചെന്നൈയിലെ കോടിക്കണക്കിന് രൂപ വിലയുള്ള 12 സ്ഥലങ്ങളാണ് നഷ്ടപ്പെടുത്തേണ്ടി വന്നെന്നും ഒരു ഘട്ടത്തില്‍ മുകേഷിന്റെ അടക്കം ടാക്സ് താനാണ് അടച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി. വീഡിയോ ഇപ്പോള്‍ മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.