Views Politics

വാ തുറന്നാല്‍ വിവരക്കേട്... കങ്കണയ്ക്ക് ബി.ജെ.പി നേതൃത്വത്തിന്റെ ശാസന; താരം പാര്‍ട്ടിക്ക് ബാധ്യതയാകുന്നോ?

Axenews | വാ തുറന്നാല്‍ വിവരക്കേട്... കങ്കണയ്ക്ക് ബി.ജെ.പി നേതൃത്വത്തിന്റെ ശാസന; താരം പാര്‍ട്ടിക്ക് ബാധ്യതയാകുന്നോ?

by webdesk1 on | 29-08-2024 11:15:02

Share: Share on WhatsApp Visits: 14


വാ തുറന്നാല്‍ വിവരക്കേട്... കങ്കണയ്ക്ക് ബി.ജെ.പി നേതൃത്വത്തിന്റെ ശാസന; താരം പാര്‍ട്ടിക്ക് ബാധ്യതയാകുന്നോ?


ന്യൂഡല്‍ഹി: എന്നും വിവാദങ്ങളുടെ പിടിയിലാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. എന്ത് എവിടെ എങ്ങനെ പറയണമെന്ന് താരത്ത് ഒരു ചിന്തയുമില്ല. വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് വിവാദങ്ങളില്‍ പെടുകയാണ് താരത്തിന്റെ രീതി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ഷക സമരത്തിനെതിരായ കങ്കണയുടെ വിവാദ പരാമര്‍ശമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം കെട്ടടങ്ങിയിട്ടില്ല.

കേന്ദ്രം കൃത്യമായി ഇടപെട്ടിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തിന് കര്‍ഷകസമരം കാരണമാകും എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കര്‍ഷക മാര്‍ച്ചിനിടെ ബലാത്സംഗവും കൊലപാതകങ്ങളും നടന്നു. സമരം തുടരുന്നതിന് പിന്നില്‍ വൈദേശിക ശക്തികളാണ് തുടങ്ങിയ ആക്ഷേപങ്ങളും കങ്കണ ഉന്നയിച്ചു.

കങ്കണയുടെ പ്രസ്താവനയെ ബി.ജെ.പി നേതൃത്വം തള്ളി. പാര്‍ട്ടിയുടെ അഭിപ്രായമല്ല ഇതെന്ന് നേതൃത്വം വിശദീകരിച്ചു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നേതൃത്വം ഉപദേശിച്ചു.  

ഇതിനിടെ കങ്കണ റണാവതിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഡെല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയ കങ്കണ പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നഡ്ഡയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ കങ്കണ പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ഹരിയാനയില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയത്ത് വിവാദപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നഡ്ഡ കങ്കണയോട് പറഞ്ഞതായാണ് വിവരം. കര്‍ഷകര്‍ക്ക് നിര്‍ണായ സ്വാധീനമുള്ള ഹരിയാനയില്‍ കങ്കണയുടെ പരാമര്‍ശം പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

വിഷയത്തില്‍ തന്നെ പാര്‍ട്ടി ശാസിച്ചെന്നും ഭാവിയില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കുമെന്നും കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് കങ്കണ.



Share:

Search

Popular News
Top Trending

Leave a Comment