News Kerala

ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു; പുനര്‍നിയമനം ട്രെയ്‌നിങ് വിഭാഗം ഐജിയായി: ഇനി കാര്യം കോടതിയില്‍

Axenews | ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു; പുനര്‍നിയമനം ട്രെയ്‌നിങ് വിഭാഗം ഐജിയായി: ഇനി കാര്യം കോടതിയില്‍

by webdesk1 on | 06-09-2024 07:48:03

Share: Share on WhatsApp Visits: 27


ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു; പുനര്‍നിയമനം ട്രെയ്‌നിങ് വിഭാഗം ഐജിയായി: ഇനി കാര്യം കോടതിയില്‍


തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു ഐജി ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തത്. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ലക്ഷ്മണയെ തിരിച്ചെടുത്തത്. ട്രെയ്‌നിങ് വിഭാഗം ഐജിയായാണു പുനര്‍നിയമനം.

കേസ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്നു സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പരാതിക്കാരില്‍നിന്ന് മോന്‍സന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍, ഐജി ലക്ഷ്മണ എന്നിവരെ  ഉള്‍പ്പെടുത്തിയാണു കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിനു തെളിവില്ലെന്നാണു കോടതിയെ അറിയിച്ചത്.

മോന്‍സന്റെ ഇടപാടുകളില്‍ ലക്ഷ്മണ്‍ നേരിട്ടു പങ്കാളിയായതോടെയാണു കേസില്‍ പ്രതിയായത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി.

മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. സെപ്റ്റംബറില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ തെലങ്കാന സ്വദേശിയാണ്.

Share:

Search

Popular News
Top Trending

Leave a Comment