Views Politics

ജയരാജന്‍ ആത്മകഥയുടെ തിരക്കില്‍; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതെ വിട്ടു നിന്നതില്‍ വിമര്‍ശനം; അച്ചടക്കനടപടി വരുമോ?

Axenews | ജയരാജന്‍ ആത്മകഥയുടെ തിരക്കില്‍; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതെ വിട്ടു നിന്നതില്‍ വിമര്‍ശനം; അച്ചടക്കനടപടി വരുമോ?

by webdesk1 on | 06-09-2024 08:20:15

Share: Share on WhatsApp Visits: 53


ജയരാജന്‍ ആത്മകഥയുടെ തിരക്കില്‍; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതെ വിട്ടു നിന്നതില്‍ വിമര്‍ശനം; അച്ചടക്കനടപടി വരുമോ?


തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇ.പി. ജയരാജന്‍ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ട് നിന്നതില്‍ വിമര്‍ശനം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള പ്രതിഷേധമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വ്യാഖ്യാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജയരാജന്‍.

കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി നാട്ടിലേക്കു മടങ്ങുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നുകൂടി വിട്ടു നിന്നതോടെ ഇ.പി അച്ചടക്ക നടപടി നേരിടേണ്ടിവന്നേക്കും.

എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇ.പിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. ആത്മകഥ എഴുതുമെന്നാണ് ഇ.പി.ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ആത്മകഥ അവസാനഘട്ടത്തിലാണ്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന്‍ വ്യക്തമാക്കി.

പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി സ്ഥിരീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി.


Share:

Search

Popular News
Top Trending

Leave a Comment