by webdesk1 on | 07-09-2024 09:31:48 Last Updated by webdesk1
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ എ.ഡി.ജി.പി അജിത്ത് കുമാര്‍ ഇടപെട്ടതിന്റെ തെളിവുമായി കേസിലെ പ്രതി സരിത്ത്കുമാര്‍. കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാന്‍ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സരിത്ത് കുമാര്‍ വെളിപ്പെടുത്തി.
സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവിലേക്ക് രക്ഷപ്പെടാനാണ് അജിത്ത്കുമാര്‍ വഴിയൊരുക്കിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലത്താണ് സ്വര്‍ണ കടത്ത് കേസിലെ പ്രതികളെ അജിത്ത് കുമാര്‍ ബെംഗളൂരുവില്‍ എത്തിച്ചത്. സ്വപ്നയ്‌ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കര്‍ ബന്ധപ്പെട്ടിരുന്നു എന്നും സരിത്ത് വെളിപ്പെടുത്തി.
എന്ത് പ്രശ്‌നങ്ങള്‍ നേരിട്ടാലും എം.ആര്‍. അജിത്ത് കുമാര്‍ സംരക്ഷിക്കുമെന്ന് എം.ശിവശങ്കര്‍ പറഞ്ഞിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം ആദ്യം വര്‍ക്കലയിലെ ഒരു റിസോര്‍ട്ടിലേക്കാണ് പോയത്. പിന്നീട് ശിവശങ്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്ര ബംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എം.ആര്‍. അജിത്ത് കുമാറാണെന്നും സരിത്ത് വെളിപ്പെടുത്തി.