News Kerala

പൂരം കലക്കാന്‍ അജിത്ത്കുമാറുമായി ഗൂഡാലോചന നടത്തിയത് വി.ഡി. സതീശന്‍; അന്‍വറിന്റെ ആരോപണം ഏറ്റെടുക്കാതെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും

Axenews | പൂരം കലക്കാന്‍ അജിത്ത്കുമാറുമായി ഗൂഡാലോചന നടത്തിയത് വി.ഡി. സതീശന്‍; അന്‍വറിന്റെ ആരോപണം ഏറ്റെടുക്കാതെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും

by webdesk1 on | 07-09-2024 10:10:29

Share: Share on WhatsApp Visits: 19


പൂരം കലക്കാന്‍ അജിത്ത്കുമാറുമായി ഗൂഡാലോചന നടത്തിയത് വി.ഡി. സതീശന്‍; അന്‍വറിന്റെ ആരോപണം ഏറ്റെടുക്കാതെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും


കൊച്ചി: തൃശൂര്‍പൂരം അലങ്കോലപ്പെടുത്താന്‍ എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചുള്ള ആരോപണത്തിന് പരിചതീര്‍ത്ത് എത്തിയത് പി.വി. അന്‍വര്‍ എംഎല്‍എ. പൂരം കലക്കാന്‍ വി.ഡി. സതീശനാണ് അജിത്ത്കുമാറുമായി ഗൂഡാലോചന നടത്തിയതെന്നും വിവാദം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നുമാണ് അന്‍വര്‍ പറയുന്നത്.

ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി.വി. അന്‍വറിന്റെ മൊഴി രേഖപ്പെടുത്തി. ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.

ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ 7.5 കിലോ സ്വര്‍ണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയെന്ന് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. പി.ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണമാണെന്നും പോലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമാണെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൌസില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നിര്‍ണായക കൂടിക്കാഴ്ചയുണ്ടായത്.

Share:

Search

Popular News
Top Trending

Leave a Comment