Sports Football

900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: നേട്ടം കണക്കുകളിലോ?; മറുവാദവുമായി ഫുട്‌ബോള്‍ നിരീക്ഷകര്‍

Axenews | 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: നേട്ടം കണക്കുകളിലോ?; മറുവാദവുമായി ഫുട്‌ബോള്‍ നിരീക്ഷകര്‍

by webdesk1 on | 08-09-2024 10:22:15

Share: Share on WhatsApp Visits: 44


900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: നേട്ടം കണക്കുകളിലോ?; മറുവാദവുമായി ഫുട്‌ബോള്‍ നിരീക്ഷകര്‍


സൂറിച്ച്; സ്വിസ്റ്റര്‍ലന്റ്: കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. മാതൃരാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131-ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്.

ക്രൊയേഷ്യക്കെതിരെ 34-ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. കരിയറിലെ 900-ാം ഗോള്‍ പിറന്നതോടെ താരം വികാരാധീനനായി നിലത്ത് മുട്ടുകുത്തിവീണു. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കരിയറിലുടനീളം 859 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ്.

അതേസമയം ക്രിസ്റ്റിയാനോയുടെ ഗോള്‍ നേട്ടം കണക്കുകളുടെ പിന്‍ബലത്തിലാണെന്ന് ഒരു വിഭാഗം ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇവരുടെ അഭിപ്രായത്തില്‍ ബ്രസീലിയന്‍ ഇതിഹാസ താരം പെലയാണ് ഗോള്‍ നേട്ടത്തല്‍ ക്രിസ്റ്റ്യാനോയേക്കാള്‍ മുന്നില്‍. അക്കാലത്ത് ഗോളുകളുടെ എണ്ണം കൃത്യമായി റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഇക്കാലത്തെ പോലെ അന്തരാഷ്ട്ര മത്സരങ്ങളും ക്ലബ് മത്സരങ്ങളും അന്ന് കുറവായിരുന്നുവെന്നുമാണ് ഇവര്‍ നിരത്തുന്ന വാദം.

Share:

Search

Popular News
Top Trending

Leave a Comment