News Kerala

മുഖ്യമന്ത്രിയും കൈയൊഴിയുന്നു: അജിത്കുമാറിന് പണി കിട്ടിയേക്കും; ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി കത്തുനല്‍കി?

Axenews | മുഖ്യമന്ത്രിയും കൈയൊഴിയുന്നു: അജിത്കുമാറിന് പണി കിട്ടിയേക്കും; ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി കത്തുനല്‍കി?

by webdesk1 on | 09-09-2024 08:13:54 Last Updated by webdesk1

Share: Share on WhatsApp Visits: 40


മുഖ്യമന്ത്രിയും കൈയൊഴിയുന്നു: അജിത്കുമാറിന് പണി കിട്ടിയേക്കും; ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി കത്തുനല്‍കി?


തിരുവനന്തപുരം: ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചാ വിവാദം വിചാരിച്ച പോലെ കൈയ്യില്‍ ഒതുങ്ങുന്നില്ലെന്ന് കണ്ടതോടെ എ.ഡി.ജി.പി അജിത്കുമാറിനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കൈയ്യൊഴിഞ്ഞതോടെ അജിത്കുമാറിന് പണികിട്ടുമെന്ന് ഉറപ്പായി. എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളുമായി  കൂടിക്കാഴ്ച നടത്തിയതിന്റെ പാപഭാരം ചുമക്കേണ്ടതില്ലെന്ന് സി.പി.എം നേതൃത്വം നിലപാടെടുത്തതായാണ്് വിവരം. ഇതോടെയാണ് വിശ്വസ്തനെ കൈവിട്ട് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ബന്ധിതനായത്.

ക്രമസമാധാനച്ചുമതലയില്‍നിന്ന് ഒഴിവാക്കി, അജിത്കുമാര്‍ അവധികഴിഞ്ഞുവരുമ്പോള്‍ പുതിയ സ്ഥാനമേല്‍ക്കുന്നവിധത്തിലുള്ള ക്രമീകരണമാകും സര്‍ക്കാര്‍ ആലോചിക്കുക. ഇതിനിടെ ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി കത്തുനല്‍കിയതായും കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. മാത്രമല്ല കൂടിക്കാഴ്ച്ചാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

വിവാദവിഷയങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുപുറമേ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇങ്ങനെപോയാല്‍പ്പോരെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും പ്രശ്നങ്ങളെ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും നടപടി വന്നേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതിനാല്‍ ചുമതലയില്‍ നിന്ന് നീക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സി.പി.എം വാദം സാങ്കേതികമാണെന്നും പരാതി പൊതുസമൂഹത്തിന്റെ മുന്‍പാകെയുണ്ടെന്നുമാണ് സി.പി.ഐയുടെ വാദം. ഇക്കാര്യം സംഘടനാ പരിശോധിക്കുന്നുണ്ടെന്നും സി.പി.എം നേതൃത്വം സി.പി.ഐയെ അറിയിച്ചിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment