by webdesk1 on | 09-09-2024 09:36:35 Last Updated by webdesk1
കൊച്ചി: മലയാള സിനിമയിലെ ജീര്‍ണതകള്‍ തുടച്ചു നീക്കുന്നതിന് പെരുമാറ്റചട്ട (കോഡ് ഓഫ് കണ്ടക്ട്)മായി വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി. പരാതി നല്‍കാന്‍ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഭഒരു പ്രശ്നവുമില്ലഭ എന്ന നിഷേധങ്ങള്‍ പൂര്‍ണമായും തുടച്ചു നീക്കണമെന്നും ഡബ്ലിയു.സി.സി ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ രംഗത്തെ പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. പരിഹാരത്തിന്റെ പക്ഷത്ത് നിന്നും പ്രശ്നങ്ങളെ അഭിമുഖീക്കരിക്കണം. സിനിമയിലെ ലൈംഗിക അതിക്രമം, ലഹരി ഉപയോഗം എന്നിവ കര്‍ശനമായി തടയണം. ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഔദ്യോഗിക പരിഹാര സമിതി വേണം.
എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കണം. `എന്തു പ്രശ്നം, ഒരു പ്രശ്നവുമില്ല` ഇത്തരം നിഷേധങ്ങള്‍ പൊതുബോധത്തെ അപഹസിക്കലാണ്. ലിംഗവിവേചനമോ പക്ഷപാതമോ ലൈംഗികാതിക്രമമോ പാടില്ല. വര്‍ഗ ജാതി മത വംശ വിവേചനം പാടില്ല. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല.
ഏജന്റുമാര്‍ അനധികൃത കമ്മീഷന്‍ കൈപ്പറ്റാന്‍ പാടില്ല. തൊഴിലിടത്ത് ആര്‍ക്കുമെതിരെയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴില്‍ തടസ്സപ്പെടുത്തല്‍ എന്നിവ പാടില്ല. ലംഘനമുണ്ടായാല്‍ പരാതിപ്പെടാനാണ് ഔദ്യോഗിക പരിഹാര സമിതി ആവശ്യപ്പെടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.