News Kerala

ഉത്തരവാദിത്തം ഡി.സി ബുക്‌സിന്, ആത്മകഥ ചോര്‍ന്നതിയത് പാര്‍ട്ടിയെ തകര്‍ക്കാനെന്ന് ജയരാജന്‍: പബ്ലിക്കേഷന്‍സ് മാനേജര്‍ക്കെതിരെ നടപടിയെടുത്ത് സി.ഡി

Axenews | ഉത്തരവാദിത്തം ഡി.സി ബുക്‌സിന്, ആത്മകഥ ചോര്‍ന്നതിയത് പാര്‍ട്ടിയെ തകര്‍ക്കാനെന്ന് ജയരാജന്‍: പബ്ലിക്കേഷന്‍സ് മാനേജര്‍ക്കെതിരെ നടപടിയെടുത്ത് സി.ഡി

by webdesk1 on | 26-11-2024 07:30:33

Share: Share on WhatsApp Visits: 13


ഉത്തരവാദിത്തം ഡി.സി ബുക്‌സിന്, ആത്മകഥ ചോര്‍ന്നതിയത് പാര്‍ട്ടിയെ തകര്‍ക്കാനെന്ന് ജയരാജന്‍: പബ്ലിക്കേഷന്‍സ് മാനേജര്‍ക്കെതിരെ നടപടിയെടുത്ത് സി.ഡി


കണ്ണൂര്‍: ആത്മകഥ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഡി.സി ബുക്‌സിനാണെന്നും അത്തരം പ്രവര്‍ത്തി ചെയ്തവരുടെ ലക്ഷ്യം പാര്‍ട്ടിയെ തകര്‍ക്കലാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണ്. എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. 


താന്‍ ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്‌സിനാണ്. തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.


തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.


പുസ്തക വിവാദത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി. ശ്രീകുമാറിനെ ഡി.സി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം നടപടിയെടുത്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്നാണ് ഡി.സി ബുക്‌സ് ഉടമ ഡി.സി രവി പോലീസിന് നല്‍കിയ മൊഴി. ഇതിന് പിന്നാലെയായിരുന്നു നടപടി.


Share:

Search

Recent News
Popular News
Top Trending

Leave a Comment