News Kerala

മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ദേഹോപദ്രമേല്‍പ്പിച്ചു: പന്തീരാങ്കാവ് കേസില്‍ ഭര്‍ത്താവിനൊപ്പം മടങ്ങിപ്പോയ പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനം: രാഹുല്‍ അറസ്റ്റില്‍

Axenews | മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ദേഹോപദ്രമേല്‍പ്പിച്ചു: പന്തീരാങ്കാവ് കേസില്‍ ഭര്‍ത്താവിനൊപ്പം മടങ്ങിപ്പോയ പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനം: രാഹുല്‍ അറസ്റ്റില്‍

by webdesk1 on | 26-11-2024 09:49:32

Share: Share on WhatsApp Visits: 15


മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ദേഹോപദ്രമേല്‍പ്പിച്ചു: പന്തീരാങ്കാവ് കേസില്‍ ഭര്‍ത്താവിനൊപ്പം മടങ്ങിപ്പോയ പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനം: രാഹുല്‍ അറസ്റ്റില്‍



കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭര്‍തൃവീട്ടില്‍നിന്നു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു.

മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എ.എസ്.ഐയും രാത്രി ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

നേരത്തേ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാരെ ഐ.ജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പാണ് കേസ് കോടതി റദ്ദാക്കിയത്.


Share:

Search

Recent News
Popular News
Top Trending

Leave a Comment