by webdesk1 on | 25-11-2024 10:49:16
മുംബൈ: രാജ്യത്തെ തിരക്കേറിയ ട്രെയിനുകളായ മുംബൈ ലോക്കല്‍ ട്രെയിനുകളെല്ലാം ശീതികരിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകള്‍ എയര്‍കണ്ടീഷനിങ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
18 മാസത്തിനുള്ളില്‍ 238 എ.സി കമ്പാര്‍ട്മെന്റുകള്‍ ഒരുക്കാനാണ് മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ (എം.ആര്‍.വി.സി) ലക്ഷ്യമിടുന്നത്. ക്രിസ്മസ് ദിനത്തില്‍ ഒരു പുതിയ എ.സി ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദിവസവും 75 ലക്ഷം ആളുകളാണ് മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്രചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച സബര്‍ബന്‍ റെയില്‍വേ ശൃംഖലയാണിത്.
നഗരത്തിന്റെ ഏറ്റവും ദൂരെയുള്ള കോണുകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ലൈനുകളുള്ള ഈ ശൃംഖല 390 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.