Sports Football

സംഭവിച്ചത് നാക്ക് പിഴ; കേരള ഹോക്കി അസോസിയേഷന്‍ വിവാദത്തില്‍ പ്രതികരണവുമായി പി.ആര്‍. ശ്രീജേഷ്

Axenews | സംഭവിച്ചത് നാക്ക് പിഴ; കേരള ഹോക്കി അസോസിയേഷന്‍ വിവാദത്തില്‍ പ്രതികരണവുമായി പി.ആര്‍. ശ്രീജേഷ്

by webdesk1 on | 09-09-2024 09:44:55

Share: Share on WhatsApp Visits: 20


സംഭവിച്ചത് നാക്ക് പിഴ; കേരള ഹോക്കി അസോസിയേഷന്‍ വിവാദത്തില്‍ പ്രതികരണവുമായി പി.ആര്‍. ശ്രീജേഷ്


കൊച്ചി: കേരള ഹോക്കി അസോസിയേഷനെ കുറിച്ച് പറഞ്ഞത് നാക്കുപിഴയെന്ന് പി.ആര്‍. ശ്രീജേഷ്. മുന്‍പത്തെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്ന് ശ്രീജേഷ് വിശദീകരിച്ചു. നിലവിലെ അസോസിയേഷന്‍ നല്ല രീതിയിലാണ് ഹോക്കിയെ പിന്തുണക്കുന്നതെന്നും പി.ആര്‍. ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനില്‍ തമ്മിലടിയാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രസംഗം.

പ്രസംഗിച്ചപ്പോള്‍ ഉദ്ദേശിച്ചത് മാറിയതാണെന്ന് ശ്രീജേഷ് പറയുന്നു. പറഞ്ഞത് അസോസിയേഷന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ഇടങ്കോല്‍ ഇടുന്നവരെക്കുറിച്ചാണ് ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷ് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ താരം വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പരാമര്‍ശം. ഇപ്പോഴത്തെ അസോസിയേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി അറിയാമെന്നും ഹോക്കിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി. അസോസിയേഷനെ എതിരെയല്ല പറഞ്ഞത്. അവരുടെ പ്രവര്‍ത്തനത്തിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയായിരുന്നു പറഞ്ഞത്. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന് ശ്രീജേഷ് പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending

Leave a Comment