News International

അമേരിക്കയിലെ രമ്യാ ഹരിദാസാണോ കമല... വോട്ട് പിടുത്തം പാട്ടു പാടി; തരംഗമായി നാച്ചോ നാച്ചോ

Axenews | അമേരിക്കയിലെ രമ്യാ ഹരിദാസാണോ കമല... വോട്ട് പിടുത്തം പാട്ടു പാടി; തരംഗമായി നാച്ചോ നാച്ചോ

by webdesk1 on | 09-09-2024 02:12:11

Share: Share on WhatsApp Visits: 38


അമേരിക്കയിലെ രമ്യാ ഹരിദാസാണോ കമല... വോട്ട് പിടുത്തം പാട്ടു പാടി; തരംഗമായി നാച്ചോ നാച്ചോ


വാഷിങ്ടന്‍: പാട്ടുപാടി വോട്ട് പിടുത്തമാണ് ഇപ്പോഴത്തെ പുതിയ ട്രന്‍ഡ് എന്ന് തോന്നുന്നു. ആലത്തൂരിലെ യുവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ജയിച്ചത് ഇങ്ങനെ പാട്ടു പാടിയുള്ള വോട്ടു പിടിച്ചായിരുന്നു. ഇത്തരത്തില്‍ രമ്യയുടെ വോട്ട് പിടുത്തത്തെ അനുസ്മരിക്കും വിധം അമേരിക്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും `പാട്ടും പാടി` ജയിക്കാനുള്ള തന്ത്രത്തിലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസ്.

ബോളിവുഡ് മട്ടിലുള്ള പാട്ടുമായാണ് ഇന്ത്യന്‍ വംശജകൂടിയായ കമലയുടെ തിരഞ്ഞെടുപ്പ് പ്രചരണം. നാച്ചോ നാച്ചോ എന്ന ഓസ്‌കാര്‍ ഗാനമാണു കമലയുടെ പ്രചാരണത്തിനായുള്ള നാഷനല്‍ ഫിനാന്‍സ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. തെക്കേ ഏഷ്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണു പാട്ടിറക്കിയത്.

1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടു വിഡിയോയില്‍ കമലയുടെ പ്രചാരണത്തിലെ കാഴ്ചകളും ഹമാരി യേ കമല ഹാരിസ് എന്ന ഹിന്ദി വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ ജനപ്രിയ ഗാനമായ നാട്ടു നാട്ടു താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിട്ടുള്ളത്. ഇത്തവണ വോട്ട് കമലയ്ക്ക് എന്ന് ആളുകള്‍ പറയുന്നതും കാണാം. പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാട്ടിനാകും എന്നാണു കണക്കുകൂട്ടല്‍.

റിതേഷ് പാരിഖ് നിര്‍മിച്ച് ശിബാനി കശ്യപ് പാടിയ ഈ വിഡിയോയില്‍ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലുള്ള കമ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളുമുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ പ്രകാശപൂരിതമായ ഭാവിയുടെ പ്രതിനിധിയാണു കമലയെന്നു ഭൂട്ടോറിയ പറഞ്ഞു. നിര്‍ണായക തിരഞ്ഞെടുപ്പില്‍ നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനാണു ബോളിവുഡ് സംഗീതം ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending

Leave a Comment