Infotainment Cinema

മാധ്യമവിചാരണകള്‍ പരിധി വിടുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഡബ്ലിയു.സി.സി

Axenews | മാധ്യമവിചാരണകള്‍ പരിധി വിടുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഡബ്ലിയു.സി.സി

by webdesk1 on | 17-09-2024 08:53:24

Share: Share on WhatsApp Visits: 25


മാധ്യമവിചാരണകള്‍ പരിധി വിടുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഡബ്ലിയു.സി.സി


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ഒരു ചാനലിന്റെ പേരെടുത്തുപറഞ്ഞും കുറ്റപ്പെടുത്തിയുമാണ് കത്ത്. ഹേമ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതോടെ കോടതി ഉത്തരവുപോലും ലംഘിച്ച് മാധ്യമവിചാരണകളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയാണെന്നും കത്തില്‍ പറയുന്നു.

സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാന്‍ ഇടപെടണം. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് രഹസ്യമായിരിക്കണമെന്ന് ഹേമ കമ്മിറ്റിയും സര്‍ക്കാരും കോടതിയും തീരുമാനിച്ച മൊഴികളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കത്തെ സംശയിക്കേണ്ടിയിരിക്കുന്നു. പുറത്തുവരുന്ന വിവരങ്ങളിലൂടെ മൊഴി കൊടുത്തവര്‍ ആരാണെന്ന് തിരിച്ചറിയാനാകും.

മൊഴി കൊടുത്തവരുടെ സ്വകാര്യതയും രഹസ്യാത്മകതയും സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. പ്രതിനിധികളായ ബീനാ പോള്‍, ദീദീ ദാമോദരന്‍, രേവതി, റിമാ കല്ലിങ്കല്‍, ആശാ ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിനിമാ സെറ്റുകളില്‍ പോഷ് ആക്ട് നടപ്പാക്കുക, ഐ.സി. മോണിറ്ററിങ് കമ്മിറ്റിയെ സര്‍ക്കാരിന്റെ ശ്രദ്ധ കിട്ടുംവിധം പുനഃക്രമീകരിക്കുക, സിനിമാ നയരൂപവത്കരണത്തില്‍ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കും മുന്‍ഗണന നല്‍കുക, ഫിലിം സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഫീസ് സൗജന്യമോ സ്‌കോളര്‍ഷിപ്പോ നല്‍കുക തുടങ്ങിയവയായിരുന്നു മറ്റാവശ്യങ്ങള്‍.

Share:

Search

Popular News
Top Trending

Leave a Comment