Views Politics

പരസ്യപ്രതികരണം നിര്‍ത്തിക്കോ... അന്‍വറിന് താക്കീതുമായി സി.പി.എം; രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം എറിഞ്ഞ് കൊടുക്കരുതെന്ന് മുന്നറിയിപ്പ്

Axenews | പരസ്യപ്രതികരണം നിര്‍ത്തിക്കോ... അന്‍വറിന് താക്കീതുമായി സി.പി.എം; രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം എറിഞ്ഞ് കൊടുക്കരുതെന്ന് മുന്നറിയിപ്പ്

by webdesk1 on | 22-09-2024 05:51:56 Last Updated by webdesk1

Share: Share on WhatsApp Visits: 42


പരസ്യപ്രതികരണം നിര്‍ത്തിക്കോ... അന്‍വറിന് താക്കീതുമായി സി.പി.എം; രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം എറിഞ്ഞ് കൊടുക്കരുതെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും സമ്മര്‍ദ്ദത്തിലാക്കിയുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരസ്യപ്രതികരണത്തില്‍ താക്കീതുമായി സി.പി.എം. പത്രസമ്മേളനം വിളിച്ചച്ച് പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടികളാണെന്നും അന്‍വര്‍ ഇതില്‍ നിന്ന് പിന്‍മാറണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.


അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. ഇതിനോട് ഒരു തരത്തിലും യോജിപ്പില്ല. അന്‍വര്‍ നല്‍കിയിട്ടുള്ള പരാതികളില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ പരസ്യ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നു.


ഇത്തരം നിലപാടുകള്‍ തിരുത്തി അന്‍വര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നാണ് പ്രസ്താവനയിലെ ആവശ്യം. പി.വി. അന്‍വര്‍ ആരോപണം ഉന്നയിച്ച എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും പിന്തുണച്ചു കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പി.വി. അന്‍വറിന്റെ രാഷ്ട്രീയ അസ്തിത്വത്തെ മുഖ്യമന്ത്രി തള്ളിപ്പറയുകയും ചെയ്തിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment