by webdesk1 on | 01-10-2024 09:36:42
വടകര: ഷൂട്ടിങ് സൈറ്റിലെ ദുരനുഭവം തുറന്നുപറഞ്ഞു നടി പത്മപ്രിയ. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന് എല്ലാവരുടെയും മുന്നില്‍വച്ച് തല്ലിയെന്ന് പത്മപ്രിയ പറഞ്ഞു. മൃഗം സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകന് അടിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചത് ഞാന്‍ സംവിധായകനെ അടിച്ചു എന്നാണെന്നും പത്മപ്രിയ പറഞ്ഞു.
ആ സിനിമയിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടി. സിനിമകളില്‍ പുരുഷകേന്ദ്രീകൃത കഥകള്‍ക്ക് മാത്രമാണ് പ്രാധാന്യം. ഒരു സീന്‍ എടുക്കുമ്പോള്‍ നടിമാരുടെ അനുവാദം ചോദിക്കാറില്ല. സിനിമയില്‍ പുരുഷ മേധാവിത്തമാണ്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ല. ടെക്നിക്കല്‍ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ പ്രശ്നം നേരിടുന്നു. കൃത്യമായി ഭക്ഷണം നല്‍കുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്.
ഡബ്ല്യു.സി.സി അംഗങ്ങള്‍ പോയി കണ്ടതിനു പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തു വിടാതിരുന്നത് എന്നത് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പത്മപ്രിയ പറഞ്ഞു.