News Kerala

പോര് മുറുക്കി ഗവര്‍ണറും മുഖ്യമന്ത്രിയും; ദേശവിരുദ്ധ സംഘടനകളെ മുഖ്യമന്ത്രി പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം

Axenews | പോര് മുറുക്കി ഗവര്‍ണറും മുഖ്യമന്ത്രിയും; ദേശവിരുദ്ധ സംഘടനകളെ മുഖ്യമന്ത്രി പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം

by webdesk1 on | 10-10-2024 08:47:10

Share: Share on WhatsApp Visits: 33


പോര് മുറുക്കി ഗവര്‍ണറും മുഖ്യമന്ത്രിയും; ദേശവിരുദ്ധ സംഘടനകളെ മുഖ്യമന്ത്രി പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം


തിരുവനന്തപുരം: പിണറായി വിജയന്‍ വിവാദങ്ങളില്‍ പെടുമ്പോള്‍ രക്ഷയായി എത്താറുള്ള ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ഇത്തവണയും മുറുകുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും രാജ്ഭവനിലേക്ക് വിളിപ്പിച്ചതാണ് പുതിയ പോരിലേക്ക് നയിച്ചത്. ചട്ടലംഘനം കാട്ടി ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രകോപിതനായി തന്റെ അധികാരം എന്താണെന്ന് കാണിച്ചുതരാമെന്ന് ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.

മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പി.ആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയിക്കാം. രാജ്ഭവന്‍ ആസ്വദിക്കാന്‍ അല്ല ഞാന്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ദേശവിരുദ്ധ പരാമര്‍ശം, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ക്കുള്ളത്.

ഇതിനു പിന്നാലെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത് ഭിന്നത രൂക്ഷമാക്കി. കഴിഞ്ഞ ദിവസം പി.വി. അന്‍വര്‍ രാജ്ഭവനിലെത്തി നല്‍കിയ നിവേദനത്തില്‍ ഗവര്‍ണര്‍ എന്ത് ഇടപെടല്‍ നടത്തുമെന്നതും നിര്‍ണായകമാണ്.


Share:

Search

Popular News
Top Trending

Leave a Comment