by webdesk1 on | 10-10-2024 09:30:01
പാരീസ്: ഇനിയുള്ള രാവും പകലും അന്താരാഷ്ട്ര ഫുട്‌ബോള്‍ ആരവങ്ങള്‍ക്കായി മൈതാനങ്ങള്‍ നിറയും. ലോകകപ്പ് യോഗ്യത മത്സരങ്ങളും യുറോപ്യന്‍ നേഷന്‍സ് ലീഗ് മത്സരങ്ങളും സൗഹൃദ മത്സരങ്ങളുമായി ഇഷ്ട ടീമുകള്‍ കളത്തിറിലങ്ങുന്നത് കാണാന്‍ ആവശ്യത്തിലാണ് ആരാധകര്‍. വരുന്ന ലോകകപ്പിലേക്കുള്ള ടീമുകളെ കണ്ടെത്തുന്ന മത്സരങ്ങളായതിനാല്‍ ലോകകപ്പോളം തന്നെ ആവേശവും ഉണ്ടാകും ഓരോ മത്സരങ്ങള്‍ക്കും. യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ടീമുകള്‍ക്കും മത്സരങ്ങള്‍ നിര്‍ണാകയമാണ്.
ഇന്ന് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും പ്രമുഖ ടീമുകളുടെ മത്സരങ്ങള്‍ നാളെയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.15ന് യുവെഫ നേഷന്‍സ് ലീഗില്‍
ഇറ്റലിയും ബെല്‍ജിയത്തേയും ഫ്രാന്‍സ് ഇസ്രായേലിനെയും, സൂപ്പര്‍താരം എര്‍ലിന്‍ ഹാളണ്ടിന്റെ നോര്‍വ സ്ലോവേനിയയേയും നേരിടും. ലോകകപ്പ് യോഗ്യത മത്സരത്തില്‍ കോപ്പ ഫൈനലിസ്റ്റുകളായ കോളമ്പിയ ബോളിവിയെയെ നേരിടും. രാത്രി 1.30 നാണ് മത്സരം. തുടര്‍ന്ന് 2.30 നാണ് ലോകചാമ്പ്യന്‍മാരുടെ മത്സരം. വെനിസ്വലയാണ് അര്‍ജന്റീനയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ പരാഗ്വയെ നേരിടും. പുലര്‍ച്ചെ 5.30നാണ് ബ്രസിലിന്റെ മത്സരം. കരുത്തരായ ചിലിയാണ് എതിരാളി.
ശനിയാഴ്ച യൂറോപ്യന്‍ നേഷന്‍സ് ലിഗില്‍ നെതര്‍ലാന്‍ഡ്, ജര്‍മനി, ക്രൊയേഷ്യ ടീമുകള്‍ കളത്തിലിറങ്ങും. ലോകകപ്പ് യോഗ്യത മത്സരത്തില്‍ യുറോഗ്വ പെറുവുമായി ഏറ്റുമുട്ടും. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ സൗഹൃദ മത്സരവും അന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ച 12.15ന് സ്‌പെയിന്‍-ഡെന്‍മാര്‍ക്ക് മത്സരവും പോളണ്ട്-പോര്‍ച്ചുഗല്‍ മത്സരങ്ങളും നടക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ന് ബല്‍ജിയം ഫ്രാന്‍സിനെ നേരിടും. അതേസമയത്ത് തന്നെ ഇറ്റലി ഇസ്രായേല്‍ മത്സരവും ജര്‍മനി നെതര്‍ലാന്‍ഡ് മത്സരവും നടക്കും.
ബുധനാഴ്ചയാണ് അര്‍ജന്റീനിയുടേയും ബ്രസീലിന്റേയും രണ്ടാം മത്സരം. പുലര്‍ച്ചെ 5.30ന് അര്‍ജന്റീന ബൊളീവിയയേയും 6.15ന് ബ്രസീല്‍ പെറുവിനേയും നേരിടും. പുലര്‍ച്ചെ രണ്ടിന് കോളമ്പിയ ചിലി മത്സരവും അഞ്ചിന് യുറഗ്വെ ഇക്വഡോര്‍ മത്സരവും നടക്കും. യുവെഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ സ്‌കോട്ട്‌ലാന്‍ഡിനേയും പോളണ്ട് ക്രൊയേഷ്യയേയും സ്‌പെയിന്‍ സെര്‍ബിയയേയും നേരിടും. പുലര്‍ച്ചെ 12.15നാണ് മത്സരങ്ങള്‍.